• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ പോര; ഇങ്ങനെ പോയാല്‍ ബുദ്ധിമുട്ടും: കൂടുതല്‍ കൂട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

Google Oneindia Malayalam News

ബെയ്ജിംങ്: ജനസഖ്യാ നിയന്ത്രണം ഒഴിവാക്കി ജനസംഖ്യ കൂട്ടാനുള്ള നിർദേശവുമായി ചൈനീസ് ഭരണകൂടം. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ പ്രോല്‍സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പകള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങലാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 2021 അവസാനത്തോടെ ചൈനീസ് മെയിൻ ലാന്റിലെ ജനസംഖ്യ 1.413 ബില്യൺ ആയിരുന്നു.

'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്

2021 ൽ ചൈനീസ് മെയിൻലാൻഡിലെ നവജാതശിശുക്കളുടെ എണ്ണം 10.62 ദശലക്ഷമായി കുറഞ്ഞു. ആ വർഷത്തെ മരണ നിരക്കിന് സമാനമായ സഖ്യയാണ് ഇത്. പ്രസവത്തിന്‍ മേലുള്ള നിയന്ത്രണവും മറ്റ് ബുദ്ധിമുട്ടുകളും കാരണമാണ് പ്രസവ നിരക്ക് കുറഞ്ഞതെന്നാണ് റിപ്പോർട്ടുകളുടെ വിലയിരുത്തല്‍. പതിറ്റാണ്ടുകളായി, ചൈനീസ് ഭരണകൂടി ഒരു കുട്ടി നയത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് ഗർഭച്ഛിദ്രവും വന്ധ്യംകരണവും നിർബന്ധ നിർദേശങ്ങളിലൊന്നായി മുന്നോട്ട് വെച്ചിരുന്നു.

ഇതോടെയാണ് രാജ്യം ഒരു ജനസംഖ്യാപരമായ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയത്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ കുട്ടികളാവെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചത്. സാധ്യമെങ്കില്‍ മൂന്ന് കുട്ടികളുമാവാം. വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്.

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധിഎന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

അതൊക്കെ ആർക്കൊക്കെ കുഞ്ഞുങ്ങൾ ജനിക്കാമെന്നതിലും ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അവിവാഹിതരായ സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും കടുത്ത കുടുംബാസൂത്രണ നയം ഇപ്പോഴും രാജ്യം പിന്തുടരുന്നുണ്ട്. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, ചൈനയിൽ അവിവാഹിതരായ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കാൻ വളരെക്കാലമായി ബുദ്ധിമുട്ടുകയാണ്. അവിവാഹിതരും ഗർഭിണികളുമായ സ്ത്രീകൾക്ക് പൊതു ആരോഗ്യ പരിരക്ഷയും ഇണയെ പരിരക്ഷിക്കുന്ന ഇൻഷുറൻസും പതിവായി നിഷേധിക്കപ്പെടുന്നുമുണ്ട്.

അതേസമയം, കിഴക്കൻ ചൈനീസ് നഗരമായ വുഹുവിൽ ജനനങ്ങളുടെ എണ്ണം വളരെ താഴ്ന്ന നിലയിലേക്ക് താഴ്ന്നതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ജനനനിരക്ക് കുറയുന്നത് തുടരുകയാണെങ്കിൽ, രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുന്നതിനാൽ വരും വർഷങ്ങളിൽ ചൈനയിലെ തൊഴിൽ ശക്തിയും ഗണ്യമായി ചുരുങ്ങും. കൂടാതെ, ചൈനീസ് സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയുടെ ഫലമായി, അവരുടെ വിവാഹത്തിനുള്ള പ്രവണത പുരുഷന്മാരേക്കാൾ കുറവാണ്. വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം ദമ്പതികൾ കൂടുതൽ കുട്ടികളുണ്ടാവുന്നതിന് താല്‍പര്യപ്പെടുന്നുമില്ല.

English summary
China changes family planning: benefits for those who have more children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X