Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനിക വിന്യാസം നടത്തി; ഇന്ത്യ എന്തും നേരിടാന്‍ തയ്യാര്‍: കരസേന മേധാവി

ശ്രീനഗര്‍: യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നിരന്തരം പ്രകോപനം നടത്തുന്നത് സ്ഥിരീകരിച്ച് കരസേന മേധാവി ജനറല്‍ എംഎം നരവനെ. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. അതിര്‍ത്തിയില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നു. എന്നാല്‍ കൂടുതല്‍ പ്രകോപനപരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ല. ഏത് സാഹചര്യവും നേരിടാന്‍ രാജ്യത്തിന്റെ സൈന്യം സജ്ജമാണെന്നും നരവനെ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ ഫോർവേഡ് ഏരിയകളുടെ സുരക്ഷാ അവലോകനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈന ഏറ്റുമുട്ടലിന് മുതിർന്നാൽ തിരിച്ചടിക്കാന്‍ ശേഷി സൈന്യത്തിനുണ്ട്'- നരവനെ വ്യക്തമാക്കി. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരും. പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഒക്ടോബര്‍ രണ്ടാം വാരം നടക്കുമെന്നും കരസേന മേധാവി അറിയിച്ചു. കിഴക്കൻ ലഡാക്കിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു ജനറൽ നരവനെ.

 naravane-

അതിര്‍ത്തിയില്‍ രണ്ട് സൈന്യവും തമ്മില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. ഇതിന് ശേഷം സൈന്യത്തെ പിന്‍വലിച്ച് രണ്ട് മാസം കഴിഞ്ഞതിന് ശേഷമാണ് കരസേന മേധാവി ലഡാക്കിലെത്തുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യ ഒരു ദീർഘകാല പ്രമേയം സജീവമായി പിന്തുടരുന്നുണ്ടെന്നും അടുത്ത ഘട്ട കമാൻഡർ തല ചർച്ചകളിൽ ഇരുപക്ഷവും കൂടുതൽ സൈനികരെ പിന്‍വലിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"എല്ലാ തലങ്ങളിലും ചർച്ചകൾ നടക്കുന്നുണ്ട്, ഇതുവരെ 12 റൗണ്ടുകൾ നടന്നിട്ടുണ്ട്. 13 -ആം റൗണ്ട് ഉടൻ പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," നരവനെ പറഞ്ഞു. നിയന്ത്രണ രേഖക്കടുത്ത് വഹാബ് സില്‍ഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രീംഗ് തുടങ്ങി എട്ടിടങ്ങളില്‍ ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റു നിർമ്മാണങ്ങളും നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില‍് കൂടിയാണ് കരസേന മേധാവിയുടെ പ്രതികരണം. പാംഗോങ് തടാകത്തിന്‍റെ ഇരു തീരങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച ചൈന ദോഗ്രയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയം ക്വാഡ് ഉച്ചകോടിയിലും യുഎന്‍ പൊതു സഭയിലും നരേന്ദ്ര മോദി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാനുമായി ഈ വര്‍ഷം മാസങ്ങളായി വെടിനിര്‍ത്തല്‍ കരാര്‍ മികച്ച രീതിയില്‍ പാലിക്കപ്പെട്ടു. എന്നാല്‍ ഇപ്പോൾ, ഭീകരർ വീണ്ടും എൽഒസിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു. ഇതിനെ നേരിടാൻ, ഇന്ത്യൻ സൈന്യം കർശനമായ ജാഗ്രത പാലിക്കുകയും കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വെടിനിർത്തൽ ഉടമ്പടി നല്ലതായിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് മാസം മുതൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചു, അത് നമ്മള്‍ തടഞ്ഞു. പാക് സൈന്യത്തിന്റെ അറിവില്ലാതെ ഈ നുഴഞ്ഞുകയറ്റം സാധ്യമല്ല, "-നരവന പറഞ്ഞു. ആഗസ്റ്റ് 15 -ന് കാബൂൾ താലിബാന് മുന്നില്‍ കീഴടങ്ങിയതോടെ തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഭയം, പരിശീലനം, ആസൂത്രണം അല്ലെങ്കിൽ ധനസഹായം എന്നിവയ്ക്കായി രാജ്യത്തിന്റെ പ്രദേശം ഉപയോഗിക്കരുതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍
അധികാരത്തില്‍ വരുന്നതിലെ ആശങ്ക ഇന്ത്യ സെപ്റ്റംബർ 20 -ന് പ്രടിപ്പിക്കുകയും ചെയ്തു. തീവ്രവാദ ഭീഷണിയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സൈന്യം എല്ലാ വെല്ലുവിളികളും നേരിടാൻ തയ്യാറാണെന്ന് ജനറൽ നരവാനെ പറഞ്ഞു. അഫ്ഗാനിസ്ഥിനിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+