കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇന്ത്യയ്‌ക്കൊപ്പമോ; മസൂദ് അസര്‍ ആഗോള ഭീകരന്‍ പിന്തുണയ്ക്കുമെന്ന് ചൈന

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുള്ള ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് ചൈന

  • By Sandra
Google Oneindia Malayalam News

ദില്ലി: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുള്ള ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് ചൈന. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈന തീരുമാനമറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ യാങ് ജിയേച്ചിയുമായുമായി ചേര്‍ന്ന് ശനിയാഴ്ച നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്‍ നിലപാടിനെ എതിര്‍ത്തിരുന്ന ഇന്ത്യ ഇന്ത്യയെ ആക്രമിക്കുന്ന പാക് ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെന്ന നിലയ്ക്കാണ് ഐക്യരാഷ്ട്ര സഭയില്‍ ഈ വിഷയം ഉന്നയിച്ചത്.

ചൈനയുടെ എതിര്‍പ്പ്

ചൈനയുടെ എതിര്‍പ്പ്

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള നീക്കത്തെ ചൈനയാണ് ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്തത്. ഏപ്രിലിലായിരുന്നു സംഭവം. എന്നാല്‍ ഈ നിലപാടില്‍ അയവുവരുത്തുന്നതോടെ ചൈനയുടെ നിലപാട് പാകിസ്താന് എതിരായി മാറുകയും ചെയ്യും.

എതിര്‍പ്പ് ചൈനയ്ക്ക് മാത്രം

എതിര്‍പ്പ് ചൈനയ്ക്ക് മാത്രം

15 അംഗ യുഎന്‍ പാനലില്‍ ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത ഏക അംഗരാജ്യം ചൈനയായിരുന്നു. ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ കൊല്ലപ്പെട്ടതോടെയാണ് ഇതേ ആവശ്യം ഇന്ത്യ വീണ്ടും ഉന്നയിക്കുന്നത്.

ചൈന ഭയക്കുന്നത് ഒറ്റപ്പെടല്‍

ചൈന ഭയക്കുന്നത് ഒറ്റപ്പെടല്‍

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്രമായി ഒറ്റപ്പെടുമെന്ന തോന്നലാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ ഉത്തരവിട്ടതിന് പിന്നില്‍. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭയമാണ് ചൈനയുടെ മനംമാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്.

എന്‍എസ്ജിയില്‍ ചൈനയുടെ നീക്കം

എന്‍എസ്ജിയില്‍ ചൈനയുടെ നീക്കം

ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെയും ചൈന തടഞ്ഞിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഇരു രാജ്യങ്ങലുടേയും കൂടിക്കാഴ്ചക്കിടെ ചര്‍ച്ചയായിരുന്നു.

English summary
China may allow India to get Masood Azhar designated as global terrorist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X