Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് നിയമനം-ജനതാദൾ(യു)വിൽ പൊട്ടിത്തെറി

വടകര: ചോമ്പാല്‍ സര്‍വീസ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ജനതാദൾ(യു)വിൽ പൊട്ടിത്തെറി.മഹിളാ ജനതാദൾ നേതാവും,അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ റീന രയരോത്തിന് ബാങ്കിൽ സ്ഥിര നിയമനം നൽകുന്നതിനെ ചൊല്ലിയാണ് പാർട്ടിയിലും,ബാങ്ക് ഭരണ സമിതിയിലും തർക്കം നിൽക്കുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തില്‍ തര്‍ക്കം രൂക്ഷമായി. ബഹളത്തിനിടയില്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് പി നാരായണന് നെഞ്ചു വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന ബാങ്ക് ഭരണ സമിതി യോഗമാണ് മണിക്കൂറുകളോളം നീണ്ടുനിന്ന തര്‍ക്കത്തിന്നും, ബഹളത്തിനും കാരണമായത്‌. ഒമ്പതംഗ ഭരണ സമിതിയില്‍കോൺഗ്രസ്സിലെ ഒരംഗം ഒഴിച്ച് ബാക്കിയുള്ളവര്‍ ജനതാദള്‍ (യു) ക്കാരാണ്. . ഒരു വിഭാഗം ജനതാദള്‍ (യു) ഡയരക്ടര്‍മാര്‍ റീനയ്ക്ക് ബാങ്കില്‍ ജോലി നല്‍കുന്നതിനെ ചോദ്യംചെയ്തിരുന്നു. മറുവിഭാഗം അനുകൂലവുമായി രംഗത്ത് വന്നതോടെയാണ് വാക്കേറ്റം രൂക്ഷമായത്.

manyatha

ഇതിനിടയില്‍ സംസാരിക്കുന്നതിനിടയിലാണ് പി നാരായണന് നെഞ്ചു വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടത്. റീനയ്ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനിടയിലാണ് ഇതിനെതിരെ ചില ഡയരക്ടര്‍മാര്‍ രംഗത്തെത്തിയത്. തര്‍ക്കം മൂർച്ഛിച്ചതോടെ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാന്‍ റീന സന്നദ്ധത പ്രകടിപിച്ചതായി സൂചനയുണ്ട്.


കഴിഞ്ഞ മൂന്ന് മാസക്കാലമായി ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ വാക്ക് തർക്കത്തിന് ഇടയാക്കിയിരുന്നു.ബാങ്ക് നിയമനവുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ അഴിയൂര്‍ പഞ്ചായത്ത് ജനതാദളിൽ വന്‍ പൊട്ടിത്തെറിക്ക് വഴി വെച്ചിരിക്കുകയാണ്. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷവുമായി ചേർന്ന് ഭരണ പങ്കാളിത്തം ഉറപ്പിച്ച് അഴിയൂരിൽ നിന്നും ഭരണ സമിതിയിൽ പങ്കാളിത്തം നേടിയ ജില്ലാ പഞ്ചായത്ത് അംഗം ഏ.ടി.ശ്രീധരനെതിരെ പാർട്ടിയിൽ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് നിയമനവും പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+