കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടവന്ത്ര പള്ളിയിൽ നടന്ന ക്രിസ്ത്യൻ -മുസ്ലീം വിവാഹം; അസാധുവെന്ന് സീറോ മലബാർ സഭ കമ്മീഷൻ

Google Oneindia Malayalam News

എറണാകുളം; കടവന്ത്ര സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന മിശ്രവിവാഹം അസാധുവെന്ന് സീറോ മലബാർ സഭാ കമ്മീഷൻ. വിവാഹത്തിന് നേതൃത്വം നൽകിയ രണ്ട് പുരോഹിതർക്കെതിരെ നടപടിയെടുക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. 2020 നവംബർ 9 നാണ് ഇരിഞ്ഞാലക്കുട സ്വദേശിനിയായ കത്തോലിക്കാ യുവതിയും കൊച്ചിയിലെ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം പള്ളിയിൽ നടന്നത്.

wedding

ഡോക്ടർമാരായ യുവാവവും യുവതിയും കൊച്ചിയിലെ ആശുപത്രിയിൽ ഒരുമിച്ചു ജോലി ചെയ്യുകയാണ്.പെൺകുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിൽ ചടങ്ങ് നടത്താൻ വീട്ടുകാർ തിരുമാനിക്കുന്നത്.
വിവാഹത്തിന് മധ്യപ്രദേശിൽ നിന്നുള്ള ബിഷപ് പങ്കെടുക്കുകയും ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്.
ഒരുവശത്ത് ലവ് ജിഹാദിനെതിരെ സംസാരിക്കുകയും മറുവശത്ത് മിശ്രവിവാഹങ്ങളെ സഭ പ്രോത്സാഹിപ്പിക്കുകയാണെന്നും തരത്തിലുള്ള വിമർശനമാണ് ഉയർന്നത്.

ഇതേത്തുടർന്ന് സിറോ മലബാർ ചർച്ച് ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലൻ‌ചേരി പ്രധാന ആർക്കൈപ്പിസ്കോപ്പൽ ട്രൈബ്യൂണൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മിശ്ര വിവാഹം നടത്തുമ്പോൾ കാനോൻ നിയമം പാലിക്കുന്നതിൽ വധുവിന്റെ കുടുംബം പരാജയപ്പെട്ടുവെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. കാനോനിക നിയമമനുസരിച്ച്, രണ്ട് മതവിശ്വാസികൾ തമ്മിലുള്ള വിവാഹത്തിന് ബിഷപ്പിന്റെ അനുമതി ആവശ്യമാണ്. വധുവിന്റെ പാർട്ടിക്ക് ബിഷപ്പിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി.

വിവാഹത്തിന് കാർമ്മികത്വം വഹിച്ച സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. ബെന്നി മാരാംപറമ്പില്‍, കടവന്ത്ര, കുഴിക്കാട്ടുശ്ശേരി പള്ളിയിലെ പുരോഹിതൻ ഫാ. ജെയിംസ് അന്തിയുന്തൻ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട ഇടവക ബിഷപ്പുമാർക്ക് വിവാഹത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ട്രൈബ്യൂണലിന്റെ റിപ്പോർട്ടിൽ പറയുന്നു.കാനൻ നിയമം പാലിച്ചിട്ടില്ലാത്തതിനാൽ വിവാഹം അസാധുവാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

 പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം പിജെ ജോസഫിനെ വീഴ്ത്താനുറച്ച് ജോസ് കെ മാണി;ഇറക്കുക ഈ നേതാവിനെ? ഇടുക്കിയിൽ ഇറങ്ങുക പുതുമുഖം

'കാൽകഴഞ്ചും പിന്നോട്ടില്ല';പോസ്റ്റിന് കീഴെ സ്ത്രീവിരുദ്ധവും അശ്ലീലവും;മറുപടിയുമായി ചിന്ത ജെറോം'കാൽകഴഞ്ചും പിന്നോട്ടില്ല';പോസ്റ്റിന് കീഴെ സ്ത്രീവിരുദ്ധവും അശ്ലീലവും;മറുപടിയുമായി ചിന്ത ജെറോം

ഗെയിൽ; കേന്ദ്ര മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരം- സിപിഎംഗെയിൽ; കേന്ദ്ര മന്ത്രിയുടെ വാക്കുകൾ തന്നെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരം- സിപിഎം

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
Christian-Muslim wedding at Kadavanthra Church; Syro Malabar Church Commission declared invalid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X