അച്ചനെ രക്ഷിയ്ക്കാനുള്ള കളികളേ!!! പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തി !!!
പ്രസവത്തിന് തലേ ദിവസം വരെ കുട്ടി സ്‌കൂളില്‍ പോയിരുന്നു. പ്രസവം നടന്നതാകട്ടെ പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച്.
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍, കുറ്റം മറയ്ക്കാന്‍ നടന്നത് വന്‍ ഗൂഢാലോചന. കുട്ടിയെ വൈദിയകന്‍ പീഡിപ്പിച്ചത് പള്ളിമേടയില്‍ വെച്ചാണ്. പ്രസവത്തിന് തലേ ദിവസം വരെ കുട്ടി സ്‌കൂളില്‍ പോയിരുന്നു. പ്രസവം നടന്നതാകട്ടെ പള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച്. പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ കുഞ്ഞിനെ വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റി.
പോസ്‌കോ നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ് വൈദികന്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി ആണെന്ന് അറിഞ്ഞിട്ടും ഇതെല്ലാം മൂടിവയ്ക്കാനുള്ള ശ്രമങ്ങളാണ് രൂപതയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ അമ്മയുടെ പ്രായം 16 വയസ്സാണ് എന്ന് അറിയാതിരിക്കാന്‍, ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തി 18 എന്നാക്കി. വായനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്.

ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തിയതിന് പുറമേ മാമോദിസ രേഖയിലും കൃത്രിമത്വം കാണിച്ചു. ഇതില്‍ വ്യാജ സീലുകളും ഒപ്പുകളും പതിപ്പിച്ചു.

സി.ഡബ്ലൂ.സി അംഗമായ കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വെച്ചാണ് കുട്ടിയെ കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇത് ചട്ടവിരുദ്ധമായാണ് നടപ്പാക്കിയത്.

നവജാത ശിശുവിനെ പ്രസവത്തിന് ശേഷം വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റി. കന്യാസ്ത്രീകള്‍ അടക്കം 12 പേരാണ് ഇപ്പോള്‍ കേസില്‍ പ്രതികളായി ഉള്ളത്. കന്യാസ്ത്രീകളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ സാധ്യത ഉണ്ട്.

നവാജാത ശിശുവിന്റെ മൌലികാവകാശമായ മുലപ്പാൽ പോലും കുഞ്ഞിന് നിഷേധിയ്ക്കപ്പെട്ടു. പ്രസവം കഴിഞ്ഞ ഉടന്ർ തന്നെ കുഞ്ഞിനെ വയനാട്ടിലേക്ക് മാറ്റി. അമ്മയെ കണ്ണൂരിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ തന്നെ താമസിപ്പിച്ചു.












Click it and Unblock the Notifications