ലോട്ടറി പ്രമികളെ കാത്തിരിക്കുന്നത് ചാകര; അടുത്ത ബംബർ എത്തുന്നു, സമ്മാനം 16 കോടി
തിരുവനന്തപുരം: ഓണം ബംബറിന്റെ ക്ഷീണം തീരുന്നതിന് മുൻപായിരുന്നു സർക്കാർ പൂജാ ബംബർ പ്രഖ്യാപിച്ചത്. ഓണം ബംബർ പോലെ തന്നെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയായിരുന്നു പ്രഖ്യാപനം. 10 കോടിയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. നവംബർ 20 നാണ് നറുക്കെടുപ്പ്.
അതേസമയം പൂജാം ബംബർ നറുക്കെടുപ്പ് നടക്കുന്ന അന്ന് തന്നെ ക്രിസ്മസ്-ന്യൂയർ ബംബറും പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ. 16 കോടിയാണ് ഒന്നാം സമ്മാനം. കൂടുതൽ അറിയാം

കേരളാ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായിട്ടായിരുന്നു ഇക്കുറി സർക്കാർ ഓണം ബംബർ പ്രഖ്യാപിച്ചത്. 500 രൂപയായിരുന്നു ടിക്കറ്റ് വിലയെങ്കിലും ടിക്കറ്റുകളുടെ വിൽപ്പന സർവ്വകലാല റെക്കോഡുകൾ ഭേദിച്ചിരുന്നു. ഇതോടെയാണ് കൂടുതൽ വിൽപന ലക്ഷ്യം വെച്ച് സമ്മാനത്തുക ഉയർത്തി ക്രിസ്തുമസ്-പുതുവസ്തര ബംബറും പുറത്തിറക്കുന്നത്.

കഴിഞ്ഞ തവണ 12 കോടിയായിരുന്നു ക്രിസ്തുമസ് ബംബർ. അന്ന് 300 രൂപയായിരുന്നു ടിക്കറ്റ് വില. എന്നാൽ ഇത്തവണ 16 കോടി സമ്മാനം ആക്കിയപ്പോൾ ടിക്കറ്റ് തുക 400 ആക്കി ഉയർത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്ത് പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേർക്കാണ്.

ഇക്കുറി 90 ലക്ഷത്തോളം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ജനവരി 19 നായിരിക്കും നറുക്കെടുപ്പ്. 16 കോടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓണം , പൂജ ബംബറുകൾ പോലെ തന്നെ ക്രിസ്മസ്-പുതുവത്സര ബംബറിന്റേയും വിൽപ്പന റെക്കോഡ് കടക്കുമെന്ന പ്രതീക്ഷയിയിൽ തന്നെയാണ് അധികൃതർ.

അതേസമയം ഒന്നാം സമ്മാനമായി വലിയ തുക പ്രഖ്യാപിക്കാതെ കൂടുതൽ പേർക്ക് വീതിച്ച് നൽകണമെന്ന നിർദ്ദേശം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ഓണം ബംബർ അടിച്ച ശ്രീവരാഹം സ്വദേശി അനൂപ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. ഇത്രയും വലിയ തുക ലോട്ടറി അടിച്ചതോടെ അനൂപിന്റെ വീട്ടിലേക്ക് സഹായ ആവശ്യവുമായി ആളുകളുടെ പ്രവാഹമായിരുന്നു.

ഫോണിലൂടെയും നേരിട്ടുമെല്ലാം ആളുകൾ ഒഴുകിയതോടെ സ്വന്തം വീട്ടിൽ പോലും നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് താൻ എന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ലോട്ടറി അടിക്കേണ്ടിയിരുന്നില്ലെന്നാണ് തോന്നുന്നതെന്നായിരുന്നു അനൂപ് പറഞ്ഞത്. അതേസമയം കൂടുതൽ തുക സമ്മാനമായി നൽകിയതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴി വെച്ചതെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സമ്മാനത്തുക കുറക്കണമെന്നുമാണ് ചിലർ പറയുന്നത്.

കൂടുതൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നതോടെ കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാൻ സാധ്യത ഉള്ളതിനാൽ ടിക്കറ്റ് വിൽപ്പന കൂടുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ വലിയ തുകയെന്നതാണ് ബംബറുകളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും തുക കുറച്ചാൽ വിൽപ്പന കുറയുമെന്നുമാണ് അധികൃതരുടെ പക്ഷം. എന്താായാലും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത് വലിയ ചാകരയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications