'കേരളാ സ്റ്റോറി പ്രദർശിപ്പിക്കാൻ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്; ഏത് സ്വീകരിക്കണമെന്ന് ജനത്തിനറിയാം'
തൃശൂർ: ഇടുക്കി രൂപത ' കേരളാ സ്റ്റോറി' പ്രദർശിപ്പിച്ചതിൽ പ്രതികരണവുമായി ചാണ്ടു ഉമ്മൻ എംഎൽ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്നും എന്നാൽ അതിൽ നിന്നും എന്ത് സ്വീകരണമെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും ചാണ്ടി ഉമ്മൻ റഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത്. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലായിരുന്നു പ്രദർശനം.

പ്രണയക്കുരുക്കിൽ കുട്ടികൾ അകപ്പെടുന്നുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നൽകാൻ വേണ്ടിയാണ് സിനിമ പ്രദർശിച്ചതെന്നാണ് സഭ വിശദീകരിച്ചത്.'വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം 'പ്രണയം' എന്നതായിരുന്നുവെന്നും കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായിട്ടാണ് സിനിമ പ്രദർശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം. 'അവധിക്കാലത്ത് പ്രത്യേക ട്രെയിനിങ് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിനായി തയ്യാറാക്കിയ ടെക്സ്റ്റ് ബുക്കിന്റെ പ്രമേയം പ്രണയമായിരുന്നു. നിരവധി കുട്ടികൾ പ്രണയക്കൂരുക്കിൽ അകപ്പെടുകയും പല അപകടങ്ങളിൽ ചെന്ന് പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നൽകാനുമാണ് പരിശീലനം. ട്രെയിനിങ്ങിന്റെ ഭാഗമായി നൽകിയ ആക്റ്റിവിറ്റിയിൽ സിനിമ റിവ്യൂ ചെയ്യാൻ നൽകുകയാണ് ചെയ്തത്',എന്നായിരുന്ന സഭ വ്യക്തമാക്കിയത്. ളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.
അതേസമയം ഇടുക്കിക്ക് പിന്നാലെ താമരശേരി രൂപതയും തലശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരി രൂപത കെ സി വൈ എം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെ സി വൈ എം ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ആണ് സിനിമ പ്രദർശിപ്പിക്കുക. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെ സി വൈ എം പറഞ്ഞു.
വിപുൽ ഷായുടെ നിർമാണത്തിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമാണ് 'ദ കേരള സ്റ്റോറി'. ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.












Click it and Unblock the Notifications