കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിക്കെതിരായ സൂട്ട് ഹര്‍ജി; ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കി ചീഫ് സെക്രട്ടറി

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യം ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി ജോം ജോസ്. രാജ് ഭവനിലെത്തിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണ്ണര്‍ക്ക് വിശദീകരണം നല്‍കിയത്. കേന്ദ്രനിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സൂട്ട് ഹര്‍ജി നല്‍കിയതില്‍ ചട്ടലംഘനം ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നും ടോം ജോസ് ഗവര്‍ണ്ണറെ അറിയിച്ചു.

കോണ്‍ഗ്രസും ദളും ഒന്നിച്ചപ്പോള്‍ ബിജെപി ഔട്ട്; മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്ലിം വനിതാ മേയര്‍കോണ്‍ഗ്രസും ദളും ഒന്നിച്ചപ്പോള്‍ ബിജെപി ഔട്ട്; മൈസൂര്‍ കോര്‍പ്പറേഷന് ആദ്യ മുസ്ലിം വനിതാ മേയര്‍

വാക്കാലുള്ള മറുപടിയാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സൂചന. കേന്ദ്ര നിമയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇതിനു മുമ്പും സുപ്രീംകോടതിയെ സമീപ്പിച്ചിട്ടുണ്ട്. ഗവര്‍ണറെ അവഗണിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്‍റേത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതും ചീഫ് സെക്രട്ടറി ഗവര്‍ണ്ണറെ അറിയിച്ചു.

 arifd

ചീഫ് സെക്രട്ടറിയും ഗവര്‍ണ്ണറും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇരുപത് മിനുട്ടോളം നീണ്ടു നീണ്ടുനിന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാറിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയോടായിരുന്നു ഗവര്‍ണര്‍ വിശദീകരണം തേടിയത്.

ബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണംബിഗ്ബോസ് വേദിയില്‍ സോറി പറഞ്ഞ് മോഹന്‍ലാല്‍; ഞാന്‍ പാടിയ പാട്ടല്ല, വിവാദത്തില്‍ വിശദീകരണം

Recommended Video

cmsvideo
After CAA, Kerala govt now decides not to implement NPR | Oneindia Malayalam

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണ്ണറെ അറിയിക്കണമെന്നാണ് റൂള്‍സ് ഓഫ് ബിസിനസ്, ഇത് സര്‍ക്കാര്‍ ലംഘിച്ചെന്നും വിഷയത്തില്‍ സര്‍ക്കാറിനോട് വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
citizenship amendment act; chief secretary gives explanation to governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X