കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ സമാധാന ചർച്ചകൾ വിഫലം!!തലസ്ഥാനത്ത് വീണ്ടും അക്രമം!!സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്!

സിപിഎം ആർഎസ്എസ് സംഘർഷം നിലനിന്നിരുന്ന മേഖലയാണ് കാട്ടാക്കട. ഇതിനിടെയാണ് സിഐടിയു നേതാവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. രാത്രി 12 മണിയോടെയാണ് സംഭവം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകൾ വിഫലം. സമാധാന ചർച്ചകൾക്കു ശേഷവും ജില്ലയിൽ അക്രമങ്ങൾ അരങ്ങേറുന്നു. പ്രാദേശിക മേഖലകളില്‍ അക്രമത്തിന് അയവു വന്നിട്ടില്ലെന്നാണ് സൂചനകൾ.

<strong>മാധ്യമ ലോകത്ത് വീണ്ടും വിവാഹ വാഗ്ദാന പീഡനം!! കൈരളി ക്യാമറമാനെതിരെ കേസ്!!</strong>മാധ്യമ ലോകത്ത് വീണ്ടും വിവാഹ വാഗ്ദാന പീഡനം!! കൈരളി ക്യാമറമാനെതിരെ കേസ്!!

കാട്ടാക്കടയിൽ സിഐടിയു നേതാവിന്റെ വീടിനു നേരെ ചൊവ്വാഴ്ച രാത്രി ബോംബേറുണ്ടായി.സിഐടിയു കാട്ടാക്കട ഏരിയ സെക്രട്ടറി എം ഫ്രാൻസിസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആദ്യം വീടിനു നേരെ കല്ലെറിഞ്ഞ അക്രമികൾ പിന്നീട് പെട്രോൾ ബോംബും എറിഞ്ഞു. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം.

സംഭവം കാട്ടാക്കടയിൽ

സംഭവം കാട്ടാക്കടയിൽ

സിപിഎം ആർഎസ്എസ് സംഘർഷം നിലനിന്നിരുന്ന മേഖലയാണ് കാട്ടാക്കട. ഇതിനിടെയാണ് സിഐടിയു നേതാവിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത്. രാത്രി 12 മണിയോടെയാണ് സംഭവം.

കല്ലേറും ബോംബേറും

കല്ലേറും ബോംബേറും

ബൈക്കിലെത്തിയ അക്രമികൾ ആദ്യം കല്ലേറ് നടത്തി. ഇതിനു പിന്നാലെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. പെട്രോൾ ബോംബ് പൊട്ടി വീടിന്റെ ജനൽ തകർന്നു. ആക്രമണ സമയത്ത് ഫ്രാൻസിസടക്കം എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

പോലീസ് സംരക്ഷണം അവസാനിച്ചതോടെ

പോലീസ് സംരക്ഷണം അവസാനിച്ചതോടെ

സ്ഥലത്തെ അക്രമങ്ങളെ തുടർന്ന് ഫ്രാൻസിസിന്റെ വീടിന് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വൈകിട്ടോടെ സുരക്ഷ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ മൂന്നാഴ്ചയായി

കഴിഞ്ഞ മൂന്നാഴ്ചയായി

കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടാക്കട ഭാഗത്ത് സിപിഎം ബിജെപി സംഘർഷം നിലനിൽക്കുകയായിരുന്നു. പ്രാദേശിക തർക്കങ്ങളെ തുടർന്നായിരുന്നു സംഘർഷം.

പിന്നിൽ ബിജെപി

പിന്നിൽ ബിജെപി

ആക്രമണത്തിനു പിന്നിൽ ബിജെപി ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നുവെന്ന് വേണം കരുതാൻ.

മുഖ്യമന്ത്രിയുടെ സമാധാന ചർച്ച

മുഖ്യമന്ത്രിയുടെ സമാധാന ചർച്ച

തിങ്കളാഴ‌്ചയാണ് ആർഎസ്എസ് ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സമാധാന ചർച്ച നടത്തിയത്. സംയമനം പാലിക്കാൻ അണികളോട് ആവശ്യപ്പെടുമെന്ന് പാർട്ടികൾ തീരുമാനിച്ചിരുന്നു.

ജില്ലാ നേതാക്കളുടെ ചർച്ച

ജില്ലാ നേതാക്കളുടെ ചർച്ച

ചൊവ്വാഴ്ച ജില്ലാ നേതാക്കളുടെ ചർച്ചയും നടന്നിരുന്നു. വീടുകൾക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങൾ ഒഴിവാക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കുമെന്നും ചർച്ചയിൽ നേതാക്കൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.

English summary
citu leader's house attacked in kattakkada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X