വംഗനാട്ടിലെ സഖാക്കളെ ഇറക്കാന്‍ സിഐടിയു, മറുനാടന്‍ തൊഴിലാളികളെ പിടിക്കാന്‍ രാഷ്ട്രീയ പരീക്ഷണം
തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ പരീക്ഷിക്കാത്ത രാഷ്ട്രീയ നീക്കത്തിന് സിഐടിയു ഒരുങ്ങുന്നു. മറുനാടന്‍ തൊഴിലാളികളെ കൂടെ നിര്‍ത്തി അടിത്തറ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇവരെ സംഘടിപ്പിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ നിന്ന് സിപിഎമ്മിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രാദേശിക നേതാക്കളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം.
എറണാകുളത്ത് അടക്കം നിരവധി ബംഗാള്‍ സ്വദേശികളുണ്ട്. ഇവരെ തൊഴിലാളി സംഘടനകളുടെ ഭാഗമാക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായി കേരളത്തിലെത്തിക്കാനാണ് പ്ലാന്‍.

ബംഗാളിലെ ഇടത് നേതാക്കളെ കളത്തില്‍ ഇറക്കിയാല്‍ ഉത്തരേന്ത്യയിലെ തൊഴിലാളികളെ മൊത്തത്തില്‍ സ്വാധീനിക്കാന്‍ പറ്റുമെന്നാണ് സിഐടിയു വിലയിരുത്തല്‍. സിഐടിയു ജനറല്‍ കൗണ്‍സിലിന്റെ തീരുമാനമാണിത്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളിലും മറ്റുമായി നിരവധി മറുനാടന്‍ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഏറെയും കേരളത്തില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരാണ്. അത് മാത്രമല്ല സിപിഎമ്മിന് ഇവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യാം. ഇവരില്‍ പലര്‍ക്കും കേരളത്തില്‍ വോട്ടവകാശമുണ്ട്. സംഘടനാപരമായി ഇവരെ ഒന്നിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതാണ് ഇപ്പോള്‍ സിഐടിയു ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ കണ്ണൂരില്‍ ഇതിനുള്ള നീക്കം സിഐടിയു നടത്തിയിരുന്നു. പക്ഷേ സംഘടന ശക്തമായിട്ടും അവിടെ ഇത് പൂര്‍ണമായും വിജയിച്ചിരുന്നില്ല. എല്ലാവര്‍ക്കും തടസ്സമായി നില്‍ക്കുന്നത് ഭാഷ തന്നെയാണ്. പല തൊഴിലാളികളും മലയാളം പഠിച്ചാല്‍ മാത്രമേ ഇവരുമായി ഇടപെടാന്‍ സിഐടിയു നേതാക്കള്‍ക്ക് സാധിക്കൂ. അതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കാം. ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുകയും, തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നവരുണ്ടെങ്കില്‍ സംഘടനയിലേക്ക് ഇവരെ എത്തിക്കാനാണ് സിഐടിയുവിന്റെ ശ്രമം. മറുനാാടന്‍ തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 509,451 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 55520 പേരുമുണ്ട്. ഈ ക്ഷേമപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് സിഐടിയു നടത്തുന്നത്. എറണാകുളത്ത് മാത്രം 1.1 ലക്ഷം മറുനാടന്‍ തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. അതേസമയം സിപിഎമ്മിന്റെ ദീര്‍ഘകാല ലക്ഷ്യമായി ഇത് മാറുമെന്ന് ഉറപ്പാണ്. കാരണം ഇത്രയും വോട്ടര്‍മാര്‍ കൂടുതലായി വരുന്നതോടെ രാഷ്ട്രീയ ചിത്രം തന്നെ മാറാം. ആദ്യം ഇവര്‍ക്കൊപ്പം നിന്നത് കൊണ്ട് സിപിഎമ്മിന്റെ കേഡര്‍ വോട്ടായി ഇവര്‍ മാറുമെന്ന് ഉറപ്പാണ്. സിഐടിയുവിലൂടെ ഇവരിലേക്കുള്ള റീച്ച് വര്‍ധിപ്പിക്കാനും ഇടതുപക്ഷത്തിന് സാധിക്കും. അത് ഇപ്പോഴുള്ളതിനേക്കാള്‍ ഇടതുപക്ഷത്തെ ശക്തമാക്കും.

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി അരലക്ഷത്തിന് മുകളില്‍ മറുനാടന്‍ തൊഴിലാളികളുണ്ട്. അസംഘടിത മേഖലയിലും സിഐടിയുവിലൂടെ രാഷ്ട്രീയ സ്വാധീനം കൂട്ടാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അസംഘടിത മേഖലയില്‍ നാല് ലക്ഷത്തിന് മുകളില്‍തൊഴിലാളികള്‍ സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിഐടിയു അംഗങ്ങളെ പാര്‍ട്ടിക്കും സര്‍ക്കാരിനും പിന്തുണ നല്‍കുന്ന രാഷ്ട്രീയ വിഭാഗമായി വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ടെന്നാണ് കൗണ്‍സില്‍ വിലയിരുത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ സംസ്ഥാന പഠന ക്യാമ്പും നടത്തുന്നുണ്ട്. സിഐടിയുവിന്റെ മുന്‍കൂട്ടി കണ്ടുള്ള ഈ നീക്കം രാഷ്ട്രീയത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് നേതാക്കളും കരുതുന്നത്.












Click it and Unblock the Notifications