ചെങ്ങന്നൂരിൽ ബിജെപി വീഴും? ഘടകകക്ഷികൾ ഇ‍ടഞ്ഞ് തന്നെ, ആലോചിക്കട്ടെയെന്ന് ജാനു!

  • Written By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചെങ്ങന്നൂർ പിടിക്കാമെന്ന ബിജെപിയുടെ മോഹത്തിന് വീണ്ടും തിരിച്ചടി. എൻഡിഎ മുന്നണിയിൽ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും.

എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും സികെ ജാനു പരാതി ഉന്നയിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ് നൽകും എന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാനം നറുക്ക് വീണത് വി മുരളീധരനായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിർപ്പുകൊണ്ടാണ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ രാജ്യസഭ സീറ്റ് വാഗ്ദാനം തിരിച്ചെടുത്തതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

പരിഗണന ലഭിച്ചില്ല

പരിഗണന ലഭിച്ചില്ല

ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയെന്ന പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതിനാല്‍ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു ജാനു കുറ്റപ്പെടുത്തി. മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെപ്പറ്റി പലതവണ ചര്‍ച്ച ചെയ്തതാണ്. ബിജെപിയുടെ ആവശ്യപ്രകാരം കക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സികെ ജാനു കുറ്റപ്പെടുത്തുന്നു.

ബിഡിജെഎസ് വിട്ടു പോകില്ല

ബിഡിജെഎസ് വിട്ടു പോകില്ല

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന മോഹത്തിലായിരുന്നു ബിഡിജെഎസ്. എന്നാല്‍ വി മുരളീധരനെ ബിജെപി രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ബിഡിജെഎസ് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ എന്‍ഡിഎ അനിവാര്യമാണ്. അതിനാല്‍ തന്നെ ബിഡിജെഎസ് സഖ്യം വിട്ടു പോകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെൽ മുന്നണി വിടും

ആവശ്യങ്ങൾ അംഗീകരിച്ചില്ലെൽ മുന്നണി വിടും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് എടുത്തിട്ടില്ലെന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ജാനു പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്ക് എന്തുകൊണ്ടാണ് രാജ്യസഭ സീറ്റ് നൽകാത്തതെന്ന് അറിയില്ല. വാഗ്ദാനം നൽകിയെന്നാണ് അറിയുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ജാനു പറഞ്ഞു.

ബിഡിജെഎസിനെ ഒപ്പം നിർത്താൻ ശ്രമം

ബിഡിജെഎസിനെ ഒപ്പം നിർത്താൻ ശ്രമം

ബിഡിജെഎസിനെ പരമാവധി ഒപ്പം നിർത്താനാണ് ബിജെപി കേരള ഘടകം ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ബിഡിജെഎസ് വഹിച്ചിട്ടുള്ളത്. ബിഡിജെഎസിന് കേന്ദ്ര പദവികള്‍ കിട്ടുന്നതില്‍ ബിജെപി കേരള ഘടകത്തിന് വിയോജിപ്പ് ഇല്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസിന് കേന്ദ്ര പദവികൾ നൽകുന്നതിന് ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

നക്സൽ ആക്രമണം: എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു!!

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CK Janu about NDA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്