ശുചിത്വ സംസ്‌കാരം ആരോഗ്യ ജീവിതത്തിന് അനിവാര്യം: ഖലീലുല്‍ ബുഖാരി തങ്ങള്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പറം: ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വ സംസ്‌കാരം അനിവാര്യമാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനത്തില്‍ വൈസനിയം ശുചിത്വ ആരോഗ്യ ബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തി ശുചിത്വത്തില്‍ നാം ഏറെ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും നമ്മുടെ പരിസരങ്ങള്‍ ഏറെ വൃത്തി ഹീനമാണ്. പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നതിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

bukhari

അ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു

വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ശുചിത്വ ആരോഗ്യ കാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ശുചിത്വ സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും മാലിന്യങ്ങളില്ലാത്ത വിദ്യാലയങ്ങളും പുരയിടങ്ങളും സൃഷ്ടിക്കുന്നതിനുമായി ബോധവത്കരണ സെമിനാറുകളും വിവിധ മത്സരങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കും.

ആത്മീയ സമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, മൗലാനാ നൂറുല്‍ ഹസന്‍ ഓസ്ത്രേലിയ, ബീരാന്‍ മുസ്ലിയാര്‍ മുതുവല്ലൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, സിറാജുദ്ധീന്‍ അഹ്സനി കൊല്ലം, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സിറാജുദ്ധീന്‍ ജീലാനി കൊല്ലം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിച്ചു.

English summary
Cleanliness is essential for healthy life says khaleelul bukhari thangal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്