Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുർമീതിന്റെ ആശ്രമത്തിലെ കൂട്ട ഷണ്ഡീകരണം.. 400ലധികം പേർ!! തെളിവ് പുറത്ത്, വൃഷണം നീക്കം ചെയ്തു!

ചണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായത് മുതല്‍ ഗുര്‍മീത് റാം റഹീം സിംഗിനെക്കുറിച്ച് നിറം പിടിപ്പിച്ച പലവിധ വാര്‍ത്തകളും ആരോപണങ്ങളുമാണ് വരുന്നത്. റാം റഹീം സിംഗിന്റെ വളര്‍ത്തു മകളെന്ന് പറയുന്ന ഹണി പ്രീതുമായി ബന്ധപ്പെടുത്തിയും ഇയാളുടെ പുറത്ത് വരാത്ത പീഡനകഥകളും കൊലപാതകങ്ങളും.. അങ്ങനെ നിരവധി കഥകള്‍.

അക്കൂട്ടത്തില്‍ റാം റഹീമിന്റെ അനുയായികളില്‍ പലരേയും ഗുര്‍മീത് ഷണ്ഡീകരിച്ചതായി വെളിപ്പെടുത്തിയത് മറ്റൊരു അനുയായി തന്നെ ആയിരുന്നു. അത് പക്ഷെ വെറും കഥയല്ല എന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

അത് വെറും കഥയല്ല

അത് വെറും കഥയല്ല

റാം റഹീം സിംഗിന്റെ ദേര സച്ച സൗദയില്‍ കൂട്ട ഷണ്ഡീകരണം നടന്നിരുന്നു എന്നത് വെറും ഒരു ആരോപണമല്ല എന്നാണ് പോലീസിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഗുര്‍മീതിന്റെ രണ്ട് അനുയായികളെ വന്ധ്യംകരിച്ചിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് പേർക്ക് വന്ധ്യംകരണം

രണ്ട് പേർക്ക് വന്ധ്യംകരണം

ഗുര്‍മീതിന്റെ അറസ്റ്റിന് പിന്നാലെ പഞ്ച്കുലയില്‍ നടന്ന കലാപത്തില്‍ പ്രതികളായ രണ്ട് പേരെയാണ് വന്ധ്യംകരണം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. ഗുര്‍മീതിന്റെ സഹായി രാകേഷ് കുമാര്‍, ദേര സച്ച സൗദയിലെ നിയമോപദേശകന്‍ ഡാന്‍ സിംഗ് എന്നിവരെയാണ് ഷണ്ഡീകരിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

വൃഷണം നീക്കം ചെയ്തിരിക്കുന്നു

വൃഷണം നീക്കം ചെയ്തിരിക്കുന്നു

ഇവര്‍ രണ്ട് പേരുടേയും വൃഷണം നീക്കം ചെയ്തിരിക്കുകയാണ്. വൃഷണം നീക്കം ചെയ്തത് ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ എന്ന് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടുപേരെയും തിങ്കളാഴ്ച മെഡിക്കല്‍ പരിശോധന നടത്തും.

400ഓളം പേരെ വന്ധ്യംകരിച്ചു

400ഓളം പേരെ വന്ധ്യംകരിച്ചു

ദേര സച്ചയിലെ ഷണ്ഡീകരണം സംബന്ധിച്ച് 2012ലാണ് ആദ്യത്തെ വെളിപ്പെടുത്തല്‍ നടന്നത്. ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിംഗാണ് ആരോപണം ഉന്നയിച്ചത്. 400ഓളം പേരെ വന്ധ്യംകരിച്ചുവെന്നായിരുന്നു ആരോപണം.

ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍

ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍

ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു അനുയായി ആയ ഗുര്‍ദാസ് സിംഗും ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. വന്ധ്യംകരിച്ചത് കൊണ്ട് തന്നെ അനുയായികളില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗാനുരാഗികള്‍ ആണെന്നും ഇയാള്‍ വെളിപ്പെടുത്തി.

സ്ത്രീകളെ നോക്കാന്‍ പോലും വിലക്ക്

സ്ത്രീകളെ നോക്കാന്‍ പോലും വിലക്ക്

ദേരയിലെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ നോക്കാന്‍ പോലും വിലക്കായിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് മുന്നില്‍ സ്വവര്‍ഗാനുരാഗം അല്ലാതെ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലത്രെ. ഇക്കാര്യം ഗുര്‍മീതിന് അറിയുകയും ചെയ്യുമായിരുന്നു. പക്ഷേ അയാൾ ഇടപെട്ടിരുന്നില്ലത്രേ.

ഗുർമീതിന് ഗുണ്ടാപ്പട

ഗുർമീതിന് ഗുണ്ടാപ്പട

ഗുർമീതിന്റെ അനുയായി ആയ ഏതെങ്കിലും ഒരു പുരുഷന്‍ സ്ത്രീകളെ നോക്കിയാല്‍ കടുത്ത ശിക്ഷകളാണ് നല്‍കിയിരുന്നത്. കൊടിയ മര്‍ദ്ദനവും, പിന്നെ മുഖത്ത് കറുത്ത ചായം തേച്ച് കഴുതപ്പുറത്തിരുത്തി നടത്തുകയും ചെയ്യുമായിരുന്നത്രെ. എന്നാൽ ഗുർമീതിന് വേണ്ടി പെൺകുട്ടികളെ എത്തിക്കാൻ പ്രത്യേക ഗുണ്ടാപ്പട തന്നെ ഉണ്ടായിരുന്നു

അനുയായികളോട് അസൂയ

അനുയായികളോട് അസൂയ

തന്റെ പുരുഷ അനുയായികളോട് ഗുര്‍മീതിന് അസൂയ ആയിരുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണത്രേ അവര്‍ക്ക് സ്ത്രീകളെ അനുവദിക്കാതിരുന്നത്.സ്വന്തം ഭാര്യയുമായി പോലും ശാരീരിക ബന്ധം നടത്താന്‍ അനുയായികളെ ഗുര്‍മീത് അനുവദിച്ചിരുന്നില്ല. ഭാര്യയെ 'സഹോദരി' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പറയപ്പെടുന്നു

ആശ്രമത്തിലെ സ്വവര്‍ഗരതി

ആശ്രമത്തിലെ സ്വവര്‍ഗരതി

ആശ്രമത്തിലെ പ്രാര്‍ത്ഥനാമുറിയില്‍ ഉള്‍പ്പെടെ പുരുഷന്‍മാര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കണ്ടിട്ടുണ്ട് എന്നാണ് ഗുര്‍ദാസ് സിങ് തൂറിന്റെ വെളിപ്പെടുത്തല്‍.ദേരയിലെ മുതിര്‍ന്ന അനുയായികള്‍ താരതമ്യേന പുതിയ അനുയായികളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗ രതിക്ക് ഇരയാക്കിയിരുന്നു എന്നും ആക്ഷേപം ഉണ്ട്

ദൈവവുമായി അടുക്കാന്‍

ദൈവവുമായി അടുക്കാന്‍

ദൈവവുമായി കൂടുതല്‍ അടുക്കാന്‍ എന്ന് പറഞ്ഞാണത്രേ ഗുര്‍മീത് തന്റെ പുരുഷ അനുയായികളുടെ വരിയുടച്ചത്. രണ്ട് അനുയായികളുടെ വൃഷണം നീക്കം ചെയ്തായി കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നേക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+