ഉദ്യോഗസ്ഥരെ 'ഞെട്ടിച്ച്' പിണറായി; 'ഇങ്ങനെ പോയാല്‍ വേറെ പണി നോക്കേണ്ടിവരും', ജോലി തെറിക്കും!!!
തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി സ്‌റ്റൈലില്‍ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എംഎം മണിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ രാഷ്ട്രീയവിവാദമായിരിക്കെ ഉന്നതതലയോഗത്തില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും അടങ്ങുന്ന സംഘത്തിനാണ് വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത്. കുരിശ് പൊളിക്കല്‍ പോലുളള നടപടികള്‍ തുടര്‍ന്നാല്‍ വേറെ പണി നോക്കണം. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്ന് വിചാരിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സബ് കലക്ടര്‍
കുരിശുപൊളിക്കലിന്റെ ഗുണഭോക്താവ് ആരാണെന്ന് സബ്കളക്ടറോട് മന്ത്രി എംഎം മണി ചോദിച്ചു. ഇതിന്റെ മുഖ്യ ഉപഭോക്താവ് ബിജെപിയാണെന്നും അവരെ സഹായിക്കുന്ന നടപടിയായി പോയി ഇതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇ ചന്ദ്രശേഖരന്‍
അതേസമയം യോഗത്തില്‍ ഉണ്ടായിരുന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കളക്ടര്‍, സബ് കളക്ടര്‍, റവന്യുഉദ്യോഗസ്ഥര്‍ എന്നിവരെ പിന്തുണച്ച് സംസാരിച്ചു.

റവന്യൂ മന്ത്രി
തന്റെ അറിവോടെയാണ് മൂന്നാറില്‍ കുരിശ് ഉള്‍പ്പെടെയുളള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്ന് റവന്യുമന്ത്രി ഇ ചന്ദജ്രശേഖരന്‍ ഉന്നതതല യോഗത്തില്‍ വിശദമാക്കി.

ശ്രാറാം വെങ്കിട്ടരാമന്‍
ജില്ലയില്‍ നിന്നുളള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കേണ്ട. തോന്നിയത് പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്ന് എംഎം മണി സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.












Click it and Unblock the Notifications