കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനി വന്നാല്‍ വിമാനത്താവള വികസനം നടക്കില്ല; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറുന്നതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള നടത്തിപ്പില്‍ പരിചയമില്ലാത്ത കമ്പനിക്ക്‌ ഈ മേഖല തീറെഴുതാനാണ്‌ കേന്ദ്രത്തിന്റെ നീക്കം. കുത്തക സൃഷ്ടിക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അദാനിയെ ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചു പോലും മുന്നോട്ട്‌ പോകില്ല. സുപ്രീം കോടതിയിലെ ഹര്‍ജി പോലും പരിഗണിക്കാതെയാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

pinarayi

വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അവകാശം സംസ്ഥാന സര്‍ക്കാരിന്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണണെന്നും സംസ്ഥാനത്തിന്‌ തന്ന ഉറപ്പ്‌ പാലിക്കാന്‍ തയാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവത്‌കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ്‌ കോണ്‍്‌ഗസ്‌ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശ ശുദ്ധിയോടെയാണ്‌ വിഷയത്തില്‍ ഇടപെട്ടത്‌. കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ശശി തരൂരിനെപോലുള്ളവര്‍ ഉണ്ടല്ലോയെന്നും അതെന്തിനാണ്‌ തിരുവഞ്ചൂര്‍ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തെറ്റായ തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മര്യാദയുള്ള സര്‍ക്കാരാണെങ്കില്‍ കോതിവിധി വന്ന ശേഷമേ സ്വീകരിക്കാവു എന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

തിരുവനന്തപുരം, ജയ്‌പൂര്‍,ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ്‌ ഏറ്റെടുക്കുന്നതിന്‌ വിമാനത്താവള അതോറിറ്റിയുമായി അദാനി ഗ്രൂപ്പ്‌ ചൊവ്വാഴ്‌ച്ച ധാരണപത്രം ഒപ്പിട്ടിരുന്നു. 50 വര്‍ഷത്തേക്കാണ്‌ നടത്തിപ്പ്‌ ഏറ്റെടുക്കുക. ജൂണ്‍ മാസത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ സൂചന.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
Indian railways becomes adani railways pvt limited | Oneindia Malayalam

English summary
CM pinarayi Vijayan against central government about Thiruvananthapuram airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X