കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് വിദഗ്ധനും ബിജെപി ആയാൽ അതിന്റെ സ്വഭാവം കാണിക്കും; ശ്രീധരന്റേത് ജൽപനങ്ങളെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഇ.ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ രാജ്യത്തെ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ധനായിരുന്നുവെന്ന് പറഞ്ഞ പിണറായി എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് പരിഹസിച്ചു. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Pinarayi

ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കുവെന്നും പിണറായി ആവര്‍ത്തിച്ചു. ശബരിമലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏശില്ല. അത് തദ്ദേശ തിരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വിശ്വാസികള്‍ക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കെ.ജി.മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും പിണറായി തള്ളി. 1977ല്‍ താനും സ്ഥാനാർഥിയായിരുന്നെന്നും അപ്പോള്‍ എങ്ങനെ ഏജന്റാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
#KLElection 2021 ഏത് വിദഗ്ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും; ഇ ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ കോലീബി സഖ്യം ഇത്തവണയുമുണ്ടാകാമെന്നും പിണറായി. ജനങ്ങള്‍ ജാഗ്രത കാട്ടണം. കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത്. നേമത്ത് ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. പിന്നീട് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാണാതായി. ഇത് രാജഗോപാൽ തന്നെ പിന്നീട് തുറന്ന് പറഞ്ഞതായും പിണറായി കൂട്ടിച്ചേർത്തു. അതേസമയം എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
CM Pinarayi Vijayan against Metroman E Sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X