വികസന പ്രവർത്തനങ്ങളിൽ ചർച്ചയ്ക്ക് തയ്യാറുണ്ടോ; പ്രതിപക്ഷ നേതവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നടപ്പാക്കിയ വികസനവും ക്ഷേമവും സംബന്ധിച്ച് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. യുഡിഎഫ് സർക്കാറിന്‍റെ പ്രവർത്തനം ഈ സർക്കാറിന്‍റെ പ്രവർത്തനവുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്ന് പിണറായി ചോദിച്ചു.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചക്ക് തയ്യാറാണോ എന്ന് പിണറായി ചോദിച്ചു. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? - പിണറായി ട്വീറ്റിലൂടെ ചോദിച്ചു.വെല്ലുവിളി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ വികസന പ്രവർത്തനങ്ങൾ തന്നെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനൊരുങ്ങുകയാണ് ഇടതുമുന്നണിയും സർക്കാരും. ഇടക്കാലത്ത് ശബരിമല, ലൗ ജിഹാദ് വിഷയങ്ങളിലേക്ക് പോയത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം.
പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ ഖേദം അറിയിച്ചിരുന്നു. ഇത് വലിയ ചർച്ച വിൽയമാകുകയും ചെയ്തിരുന്നു. ശബരിമലയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്നത്. എന്നാൽ സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടതോടെ സംഭവം വീണ്ടും വിവാദമായി.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
ലൗ ജിഹാദ് വിഷയത്തിൽ പരിശോധന വേണമെന്ന കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ നിലപാടും മുന്നണിക്ക് തിരിച്ചടിയായി. അനവശ്യമായതും അസ്ഥാനത്തുമായ പരാമർശമായിട്ടാണ് പലരും ഇതിനെ വിലയിരുത്തിയത്. ഇതോടെയാണ് വികസനം തന്നെ മുന്നിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.
അതേസമയം, എൽഡിഎഫ് സർക്കാറിന്‍റെ അഴിമതികളും ഇരട്ടവോട്ടുമാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്. കഴിഞ്ഞ ദിവസം 4.30 ലക്ഷം പേർ ഉൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്തുവിട്ടിരുന്നു. പ്രത്യേക വെബ്സൈറ്റ് വഴിയാണ് യുഡിഎഫ് തങ്ങളുടെ കണ്ടെത്തലായ ഇരട്ട വോട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.