• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് ആശ്വാസം; മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തന്‍... ആശുപത്രി വിട്ടു

കോഴിക്കോട്: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിറകെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പോസിറ്റീവ് ആയത്. 75 കാരനായ മുഖ്യമന്ത്രി കൊവിഡ് പോസിറ്റീവ് ആയത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്തായാലും അദ്ദേഹം കൊവിഡ് മുക്തനായി എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗമുക്തനായതോടെ അദ്ദേഹം ആശുപത്രി വിട്ടു.

തിരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ എല്ലാം. ഒരിക്കല്‍ പോലും അദ്ദേഹത്തെ മാസ്‌കില്ലാതെ ആരും കണ്ടതുമില്ല. എങ്കിലും അദ്ദേഹത്തിന് രോഗം പിടിപെട്ടു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ നേരത്തേ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാന്‍ എത്തിയത്. തുടര്‍ന്ന് വീണയും ഭര്‍ത്താവും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും ആയ പിഎ മുഹമ്മദ് റിയാസും കൊവിഡ് പോസിറ്റീവ് ആയി. വീണയുടെ കുഞ്ഞിനും പോസിറ്റീവ് ആയിരുന്നു. ഇവരെല്ലാവരും തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു പ്രവേശിപ്പിക്കപ്പെട്ടത്.

ഇവരെല്ലാവരും ഇപ്പോള്‍ രോഗമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതിനാല്‍ ഇവരും ആശുപത്രി വിട്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊവിഡ് ബാധിതനാണ്. സ്പീക്കര്‍ പി ശ്രീരാമൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവരും കൊവിഡ് ബാധിതരായി ചികിത്സയിലാണ്.

കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ കടുത്ത പോര്! സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നതെന്ത്... എന്‍ഐഎയും ഇഡിയും

ജയരാജനും ജലീലും... പുതിയ ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇട്ട് സിപിഎം; നിര്‍ണായക നീക്കത്തിന് പിന്നില്‍ എന്ത്

നിസാമുദ്ദീന്‍ മര്‍ക്കസിലെ നിസ്‌കാരം; നിലപാട് മാറ്റി കേന്ദ്രം, നിര്‍ണായക ചോദ്യവുമായി കോടതി

15കാരിയെ പീഡിപ്പിച്ചത് 12 പേര്‍; സഹോദരീ ഭര്‍ത്താവും... അമ്മയെ ഭീഷണിപ്പെടുത്തി ക്രൂരത തുടര്‍ന്നു

രാഷ്ട്രീയ ധാർമ്മികത വിലയ്ക്ക് വാങ്ങാൻ കിട്ടില്ല: യുഡിഎഫിനെതിരെ വിമര്‍ശനവുമായി ആനാവൂര്‍ നാഗപ്പന്‍

കെഎം ഷാജിക്ക് ലീഗ് പിന്തുണ: ശ്രമം കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് ശിഹാബ് തങ്ങൾ

കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍

cmsvideo
  Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  യോഗി ആദിത്യനാഥിന് കൊവിഡ്: രോഗം ക്വാറന്റൈനിൽ കഴിയുന്നതിനിടെ, അഖിലേഷ് യാദവിനും വൈറസ് ബാധ

  English summary
  Chief Minister Pinarayi Vijayan Covid negative and discharged from Hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X