പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെന്ന് പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വധഭീഷണി. കഴിഞ്ഞ ദിവസം വൈകീട്ട് വഴുതക്കാട്ടെ പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി മുഴക്കി കൊണ്ടുള്ള ഫോണ്‍ വിളി എത്തിയത്. അതേസമയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് പറഞ്ഞു.
സംഭവത്തില്‍ നേരത്തെ മ്യൂസിയെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വധഭീഷണി മുഴക്കിയതെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനാണിത്. ഈ കുട്ടി പോലീസ് ആസ്ഥാനത്തേക്ക് നേരിട്ട് വിളിച്ചായിരുന്നു പിണറായിയെ വധിക്കുമെന്ന് പറഞ്ഞത്.

അതേസമയം ഭീഷണി മാത്രമല്ല, ഏഴാം ക്ലാസുകാരന്‍ അസഭ്യവര്‍ഷം തന്നെ നടത്തിയെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെങ്കിലും പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് വധഭീഷണി നേരത്തെയും ഉണ്ടായിട്ടുണ്ട്. 2019ല്‍ മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റുകളും വധഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിയോട് മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പകരം ചോദിക്കുമെന്നായിരുന്നു അന്ന് ലഭിച്ച ഭീഷണി കത്തിലെ ഉള്ളടക്കം. 2018ല്‍ സോഷ്യല്‍ മീഡിയ വഴി വധഭീഷണി മുഖ്യമന്ത്രിക്കെതിരെ നേരെയുണ്ടായിരുന്നു.












Click it and Unblock the Notifications