Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല: വിമർശനവുമായി വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്ന നിലയിലാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ആർ എസ് എസ് - സി പി എം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നു. കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സി പി എമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്.

pinarayi-vijayan

അതിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നത്. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞു. ആർ എസ് എസ് - സി പി എം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.-വിഡി സതീശന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

അതേസമയം, കണ്ണൂരിലെ സി പി എം പ്രവർത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഷാഫി പറമ്പില്‍ എം എല്‍ എ ഉന്നയിക്കുന്നത്. ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാൾ ആഴത്തിലുള്ള പര്സപരസഹകരണമുള്ളത് കൊണ്ടായിരിക്കും "എന്തിന് കൊന്നു?" നിലവിളികൾ ഇല്ലാത്തത്‌. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്, ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡി വൈ എഫ് ഐ നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചതെന്നും അദ്ദേഹം വിമർശിക്കുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രാത്രിയുടെ മറവിൽ, കടലിൽ പോയി തിരിച്ച് വരുമ്പോൾ കാത്തിരുന്ന് ആർ എസ് എസ് ക്രിമിനലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊന്നു.കാല് വെട്ടിയെടുത്തു. 20 തവണ വെട്ടി. ഒരു കുടുംബത്തിന്റെ അത്താണി കൂടി പോയി. ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാൾ ആഴത്തിലുള്ള പര്സപരസഹകരണമുള്ളത് കൊണ്ടായിരിക്കും "എന്തിന് കൊന്നു?" നിലവിളികൾ ഇല്ലാത്തത്‌. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഫ്ലക്സ് ബോർഡുകൾ ഉയരാത്തത്, ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ ഡി വൈ എഫ് ഐ നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്, ഒരു ബി ജെ പി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്‌.

ദിലീപ് വീണ്ടും തിരക്കുകളിലേക്ക്: പുതിയ ലുക്കും ചർച്ചയാക്കി ആരാധകർ

ബി ജെ പി നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, ബി ജെ പി നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തത്, എന്തിനധികം,കൊന്നത് ആർ എസ് എസ് ആണ് എന്ന് പോലും ഉറച്ച് പറയാൻ മടിക്കുന്നവരെ സി പി എം പ്രവർത്തകർ കാണുന്നുണ്ടാവും.

വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീർ കുറ്റിക്കാതിരിക്കട്ടെ .പക്ഷേ പ്രകോപനം കോൺഗ്രസ്സിനെതിരെയും , സഹകരണവും ക്ഷമയും ആർ എസ് എസി നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+