കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമായി; ഉദ്‌ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ വാട്ടര്‍ മെട്രോ കൊച്ചിയില്‍ യാഥാര്‍ഥ്യമായി. വൈറ്റില ഹബ്‌ മുതല്‍ കാക്കനാട്‌ ഇന്‍ഫോപാര്‍ക്ക്‌ വരെയുള്ള ആദ്യഘട്ട ജലപാതയുടെ ടെര്‍മിനലുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി വീഡയോ കാണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.കൊച്ചിയിലെ ദ്വീപുകള്‍ നഗര മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ച്‌ ചാട്ടമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അടുത്തമാസമാണ്‌ വാട്ടര്‍ മെട്രോ സര്‍വീസ്‌ തുടങ്ങുക. നഗരത്തിന്റെ മുഖച്ഛായ മാറ്റിയ കൊച്ചി മെട്രോക്ക്‌ പിന്നാലെയാണ്‌ കൊച്ചിയുടെ വികസനകുതിപ്പിന്‌ കരുത്തേകാന്‍ ഇനി വാട്ടര്‍ മെട്രോയും ആരംഭിക്കുന്നത്‌. നാവിക സേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ വാട്ടര്‍ മെട്രോ അടുത്തമാസമാണ്‌ ജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുക്കുക.

pinarayi vijayan

അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടുജട്ടികളാണ്‌ വാട്ടര്‍ മെട്രോക്കും ഒരുങ്ങുന്നത്‌. 100 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങലുള്ള ബോട്ടുകളാണ്‌ യാത്രക്കാരെ കാത്തിരിക്കുന്നത്‌. തുടക്കത്തില്‍ 5 ബോട്ടുകളാണ്‌ സര്‍വീസ്‌ നടത്തുക. ഹൈക്കോടതി ജംങ്‌ഷന്‍,വൈപ്പിന്‍, ചേരാനെല്ലുര്‍,ഏലൂര്‍ എന്നിവിടങ്ങളിലെ ബോട്ട്‌ ജെട്ടികളുടെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്‌. എതാണ്ട്‌ 80 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15 വ്യകത്യസ്‌ത ജലപാതകളിലായി ഒരു വര്‌ഡഷത്തിനുള്ളില്‍ 38 ബോട്ടുജെട്ടികളാണ്‌ സജ്ജമാകുന്നത്‌.

ഒരേ സമയം എട്ട്‌ ബോട്ടുകള്‍ക്ക്‌ വരെ അറ്റകുറ്റപണി ചെയ്യാവുന്ന ബോട്ട്‌ യാഡ്‌ കിന്‍ഫ്രയിലാണ്‌ സ്ഥാപിക്കുന്നത്‌. വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ്‌ നിവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും.സ്‌മാര്‍ട്ട്‌ സിറ്റി ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെ കടന്ന്‌ പോകുന്ന വാട്ടര്‍ മെട്രോ കൊച്ചിക്ക്‌ വാണീജ്യപരമായും കൊച്ചി കനാല്‍ നവീകരണ പദ്ധതികളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

English summary
CM pinarayi vijayan inaugurated kochi water metro today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X