ഒമാനിലെ ഇന്ത്യന്‍ അംബാസിഡറുമായി പിണറായി വിജയന് കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കിയതായും പിണറായി വിജയന് ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആരോഗ്യം, ടൂറിസം, ഐടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചര്‍ച്ച ചെയ്തു.
ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. അതുകൊണ്ട് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസിഡര്‍ ഉറപ്പു നല്കി.
ഒമാന്‍ സമ്പദ് ഘടന പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, വഹിച്ച പങ്ക് വളരെ വലുതാണ്. ടൂറിസം, ആരോഗ്യം, ഐടി മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണത്തിന് സാധ്യതയുണ്ട്. അത് കൂടുതല്‍ മെച്ചപ്പെടുത്തന്നതിനുള്ള ഇടപെടല്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകും. ഈ മേഖലകളിലെല്ലാം കേരളത്തിന് വലിയ മുന്‍കൈ ആണ് ഉള്ളത്. അതുകൊണ്ട് ഈ മേഖലകളില്‍ മികച്ച സഹകരണത്തിനുള്ള സാദ്ധ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പാദങ്ങളുടെ ചിത്രം വിൽക്കാം, ലക്ഷങ്ങൾ നേടാം; പക്ഷേ ഇന്ത്യയിൽ ഇത് നിയമപരമാണോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല"











Click it and Unblock the Notifications