'എന്തിനായിരുന്നു പാവങ്ങളായ ട്രാൻസ്ജെൻ്റഴ്‌സിനെ തെരെഞ്ഞെടുത്തയച്ച്?'; പ്രതികരിച്ച് ഇപി ജയരാജൻ
കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് കറുത്ത വസ്ത്രം ധരിച്ചെത്ത് ട്രാന്‍സ്ഡെന്‍ഡര്‍ യുവതികൾ എത്തിയ വാർത്തയും പിന്നാലെ ഉണ്ടായ പൊലീസ് നടപടിയും ഏറെ ചർച്ചയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു.
ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇത്തരം പ്രവർത്തികൾ ആർ എസ് എസ് അജണ്ടയുടെ ഭാഗമാമെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി എത്തിയ അലങ്കോലം ആക്കുക എന്ന ലക്ഷ്യത്തോടെയാണ് കറുത്ത വസ്ത്രമണിയിച്ച് യോഗ സ്ഥലത്തേക്ക് ഇവരെ എത്തിച്ചത്. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടു പേരെ തെരെഞ്ഞെടുത്ത് അയച്ചതെന്നും ഇവരെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ജയരാജൻ തന്റെ ഫേസ് ബുക്കിലാണ് ആർ എസ് എസിന് എതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഇ പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം;
'എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർ എസ് എസ് അജണ്ട. അതിനായി അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയത്.
ആർ എസ് എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള മാധ്യമപ്രവർത്തകർ സത്യത്തിന്റേയും നീതിയുടേയും സാംസ്കാരിക മൂല്യത്തിന്റേയും പക്ഷത്ത് നിന്ന് പ്രവർത്തിക്കണം'....
അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് ഇപിയുടെ ഫേസ് ബുക്ക് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
യുവമോർച്ചാ പ്രവർത്തകയായ അവന്തിക സുരേഷും മറ്റൊരു ട്രാൻസ് വുമൺസുമാണ് പൊലീസിന്റെ നടപടിയ്ക്ക് ഇരയായത്. രണ്ട് പേരെയും സംഭവ സ്ഥലത്ത് നിന്നും പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി നീക്കിക്കുകയായിരുന്നു. അതേസമയം, മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications