മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്: യുഡിഎഫില്‍ നിന്ന് ലീഗ് എംപി മാത്രം, കാതോലിക്കാ ബാവ പങ്കെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നില്‍ യുഡിഎഫില്‍ നിന്നെത്തിയത് ഒരേയൊരു നേതാവ് മാത്രം. മുസ്ലീം ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ് എംപി മാത്രമാണ് വിരുന്നില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിനെ അടക്കം ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ ചടങ്ങിനെത്തിയില്ല.
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നില്‍ കര്‍ദിനാല്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. സജി ചെറിയാന്‍ നേരത്തെ ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെ നടത്തിയ പരാമര്‍ശം തിരുത്തിയതിനനെ തുടര്‍ന്നാണ് കാതോലിക്കാ ബാവ അടക്കമുള്ളവര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുമായി പോര് തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. ഗവര്‍ണര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നു. കോണ്‍ഗ്രസിന് മാത്രമല്ല, ബിജെപി നേതാക്കള്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു. അതേസമയം സജി ചെറിയാന്‍ വിരുന്നില്‍ കാതോലിക്കാ ബാവയുടെ അടുത്തെത്തി സംസാരിച്ചു.
കെസിബിസി നേരത്തെ സജി ചെറിയാന്‍ ക്ഷമ ചോദിച്ചതിനെ അംഗീകരിച്ചിരുന്നു. ഇതോടെ ഇവര്‍ വിരുന്നിനെത്തുമെന്ന് ഉറപ്പായിരുന്നു. നേരത്തെ നവകേരള സദസ്സിലെ പ്രഭാതവിരുന്നില്‍ ലത്തീന്‍ സഭ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. വിഴിഞ്ഞം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ 570 അതിഥികളാണ് പങ്കെടുത്തത്. 9,24160 രൂപ വിരുന്നിന് ചെലവായതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications