കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ചയാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്നത്. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധികളുടെ സമ്മര്‍ദ്ദം മാറ്റി വെച്ച് ആത്മവിശ്വാസത്തോടെ പരീക്ഷകളെ സമീപിക്കാന്‍ മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്കായുളള സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

cm

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: ' എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വർഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നെങ്കിലും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് അവശ്യമായ ക്ലാസുകൾ പരമാവധി നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്.

ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ. അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ അവ കർശനമായി പാലിക്കണം. വിദ്യാർത്ഥികളും ആ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകൾ നടത്താൻ നമുക്ക് സാധിക്കണം. എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു''.

English summary
CM Pinarayi Vijayan's wishes to students who are attending SSLC, Plus Two exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X