കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്: സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. താല്‍ക്കാലികമായിട്ടായിരിക്കും ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

covid

കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും ലീവ് കഴിഞ്ഞ ഡോക്ടര്‍മാരെയും ഇത്തരത്തില്‍ ഉപയോഗിക്കാം. ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും.

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യാനുസരണം താല്‍ക്കാലികമായി നിയമിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം. സി എഫ് എല്‍ റ്റിസികള്‍, സി.എല്‍.ടി. സികള്‍ ഡിസിസികള്‍ എന്നിവ ഇല്ലാത്തിടത്ത് ഉടനെ സ്ഥാപിക്കണം. വാര്‍ഡ് തല സമിതികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പലരും പ്രതിഫലം തരാറില്ല, കമ്മട്ടിപ്പാടം സിനിമയില്‍ ദിവസം 3000 രൂപയാണ് നല്‍കിയത്; വെളിപ്പെടുത്തി അഞ്ജലി നായര്‍പലരും പ്രതിഫലം തരാറില്ല, കമ്മട്ടിപ്പാടം സിനിമയില്‍ ദിവസം 3000 രൂപയാണ് നല്‍കിയത്; വെളിപ്പെടുത്തി അഞ്ജലി നായര്‍

പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി എടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും. സ്റ്റാര്‍ട്ടപ്പുകളെയടക്കം ബന്ധപ്പെടും. റംസാന്‍ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് ഗുണകരമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിടിലന്‍ ലുക്കില്‍ ശ്രദ്ധ ആര്യ, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
CM Pinarayi Vijayan Says nurses and doctors will be appointed temporarily in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X