കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി;സിപിഎമ്മുകാര്‍ക്കെതിരെ കേസ്‌,ഒന്നും അറിയില്ലെന്ന് പാര്‍ട്ടി

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പികെ സുധാകരനാണ് അന്വേഷണ ചുമതല.

പാര്‍ട്ടിക്ക് ബന്ധമില്ല

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

 യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം

യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം

ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് വലിയപ്രകോപനമുണ്ടായിട്ടും പാര്‍ട്ടിപ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.

 കൊല്ലപ്പെട്ടത് മണ്ഡല്‍ കാര്യവാഹക്

കൊല്ലപ്പെട്ടത് മണ്ഡല്‍ കാര്യവാഹക്

ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജുവാണ് കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

 ധന്‍രാജന്‍ വധക്കേസിലെ പ്രതി

ധന്‍രാജന്‍ വധക്കേസിലെ പ്രതി

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ധന്‍രാജിനെ കൊലപെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു.

 കഴുത്തിന് വെട്ടി കൊലപ്പെടുത്തി

കഴുത്തിന് വെട്ടി കൊലപ്പെടുത്തി

ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്ത്തിയശേഷം മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.

 ധന്‍രാജിനെ കൊന്നത് വീട്ടുകാരുടെ മുന്നിലിട്ട്

ധന്‍രാജിനെ കൊന്നത് വീട്ടുകാരുടെ മുന്നിലിട്ട്

2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.

 കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണം

കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണം

കണ്ണൂരില്‍ സായുധസേനാ പ്രത്യേക അധികാരനിയമം(അഫ്‌സ്പ) നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ അധികാരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു

മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു

അക്രമ പരമ്പരകളേക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും കുമ്മനം ആരോപിച്ചു.

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാര്‍ത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

ലോകത്തെ നടുക്കിയ ആക്രമണം;അമേരിക്കയ്ക്കും ബ്രിട്ടനുപോലും പിടിച്ചു നില്‍ക്കാനായില്ല, ലോകം ഭീഷണിയില്‍! കുടുതല്‍ വായിക്കാം

English summary
Chief Minister Pinarayi Vijayan slams RSS worker's death
Please Wait while comments are loading...