കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ മുഖ്യനും സരിതക്കും ഒരേ അഭിപ്രായം?

  • By Soorya Chandran
Google Oneindia Malayalam News

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത എസ് നായും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ചിതരം പണ്ട് കൈരളി -പീപ്പിള്‍ ടിവി പുറത്ത് വിട്ടിരുന്നു. സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറയുന്നതെന്നതുപോലുള്ള ചിത്രമായിരുന്നു അത്.

എന്നാല്‍ സരിതയെ തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഈ ഫോട്ടോയില്‍ അത്രയ്ക്ക് അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു സരിതയും പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് സരിതയേയും , സരിതയ്ക്ക മുഖ്യമന്ത്രിയേയും അറിയില്ലായിരുന്നോ എന്നാണ് ചോദ്യം.

Saritha Oommen Chandy

രണ്ട് തവണ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് സരിത പത്തനംതിട്ടയില്‍ സമ്മതിക്കുന്നു. സോളാര്‍ കേസില്‍ ശാലു മേനോനെതിരെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നത്രെ ഇത്. രണ്ട് തവണ പോയപ്പോള്‍ ഒരു തവണയാണ് മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞത്.

മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ടാണ് എപ്പോഴും സരിത എസ് നായര്‍ സംസാരിച്ചിട്ടുള്ളത്. ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഉമ്മന്‍ ചാണ്ടിയാണെന്ന് വരെ മുമ്പൊരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ പറയുകയും ചെയ്തു.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ അതേ അഭിപ്രായം തന്നെയാണ് സരിതയ്ക്ക്. സോളാര്‍ തട്ടിപ്പ് സര്‍ക്കാര്‍ ഖജനാവിന് ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി എപ്പോഴും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ സരിതയും അക്കാര്യം ആവര്‍ത്തിക്കുന്നു.

ഒരു പൗര എന്ന നിലയില്‍ മുഖ്യമന്ത്രിയോട് വിഷമങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ല. സോളാര്‍ കേസില്‍ മുഖ്യമന്ത്രി നിരപരാധിയാണ്. ഞങ്ങള്‍ വച്ച പ്രൊപ്പോസല്‍ അംഗീകരിച്ചുവെന്നല്ലാതെ ഖജനാവില്‍ നിന്ന് പത്ത് പൈസ പോലും അദ്ദേഹം സോളാറുമായി ബന്ധപ്പട്ട കേസില്‍ ചെലവഴിച്ചിട്ടില്ല. ഭരണം അടിടിമറിക്കാന്‍ പലര്‍ക്കും കൂട്ടു നില്‍ക്കാത്തതിനാലാണ് അവര്‍ തനിക്കെതിരെ ഇങ്ങനെ പ്രതികാരം ചെയ്യുന്നത്- പത്തനംതിട്ടയില്‍ സരിത പറഞ്ഞത് ഇങ്ങനെയാണ്.

English summary
CM was not involved in Solar Scam: Saritha S Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X