മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരും
തിരുനന്തപുരം: കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. തന്നെ ഡിസ്ചാര്‍ജ് ചെയ്യണം എന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഡോക്ടര്‍മാര്‍ തള്ളി.
2013 ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചിലര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ ചെറുതായി മുറിവ് പറ്റി. നെഞ്ചിന് ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രി പോലീസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചികിത്സ തേടിയത്. പിന്നീട് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നെഞ്ചില്‍ നീര്‍ക്കെട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. അതിനാല്‍ ഒരു ദിവസം പൂര്‍ണമായും ആശുപത്രിയില്‍ കഴിയണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്ന് അടുത്ത ദിവസം കൊല്ലത്ത് നടക്കാനിരുന്ന ജനസമ്പര്‍ക്ക പരിപാടി ഒരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പോലീസിന്റെ സുരക്ഷാ വീഴ്ചയാണെന്ന് ഇതിനകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തന്നെയാണ് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications