ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രിക്ക് നിര്‍ണായകം, ലോകായുക്ത വിധി ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കിയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവം നടത്തുക.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. സിറിയക് ജോസഫ്, ബാബു മാത്യു പി. ജോസഫ് എന്നിവരുടെ ഔദ്യോഗിക കാലാവധി ജനുവരിയില്‍ അവസാനിക്കാനിരിക്കുകയാണ്. 2018 ല്‍ ഫയല്‍ ചെയ്തതാണ് ഹര്‍ജി. ഉച്ചക്ക് 2.30 നാണ് വിധി പറയുക.

ആര് എസ് ശശികുമാറാണ് ഹര്ജിക്കാരന്. ഡിവിഷന് ബെഞ്ച് വാദം കേട്ട കേസില്‍ വിധി പറയാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഡിവിഷന് ബെഞ്ചില്‍ ഉണ്ടായ ഭിന്നവിധിയെ തുടര്‍ന്നായിരുന്നു ഇത്. ലോകായുക്തയുടെ ഡിവിഷന് ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആര് എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
ഇതോടെയാണ് പരാതിയില്‍ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിട്ടത്. അതേസമയം വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹര്‍ജിയിലും നാളെ വിധി പറയും എന്നാണ് വിവരം. 2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ ഹര്‍ജിയില്‍ വാദം കേട്ട രണ്ട് ഉപലോകയുക്തമാര്‍ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ പരാതിയിലുള്‍പ്പെട്ട ചെങ്ങന്നൂര്‍ എം എല്‍ എ ആയിരുന്ന പരേതനായ രാമചന്ദ്രന് നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മകുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവരില്‍ നിന്നും നിഷ്പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന് രണ്ട് മാസം മുന്‍പ് ലോകയുക്തയില്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതാണ് നാളെ പരിഗണിക്കുന്നത്. അതസമയം രജിസ്ട്രി നമ്പര്‍ നല്‍കാതെയാണ് പരാതി ലിസ്റ്റില്‍ പെടുത്തിയിട്ടുള്ളത്. എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ കെ കെ രാമചന്ദ്രന് നായരുടെ വായ്പ വീട്ടാന്‍ എട്ടര ലക്ഷം രൂപയും സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത് സ്വജനപക്ഷപാതമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!











Click it and Unblock the Notifications