Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യാമോ? ലോകായുക്തയില്‍ ഭിന്നാഭിപ്രായം വന്നത് ഇങ്ങനെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസി നിധി കേസ് ലോകായുക്ത വിശാല ബെഞ്ചിലേക്ക് കൈമാറിയിരിക്കുരയാണ്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാരുണ്‍ ഉള്‍ റഷീദുമാണ് കേസ് വിശാല ബെഞ്ചിലേക്ക് കൈമാറിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് തന്നെ വാദം തീര്‍ന്ന ഈ കേസ് ഭിന്നാഭിപ്രായത്തെ തുടര്‍ന്നാണ് വിശാല ബെഞ്ചിലേക്ക് കൈമാറിയിരിക്കുന്നത്.

ഇനി മൂന്നംഗ ബെഞ്ചാണ് ഈ കേസ് പരിഗണിച്ച് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരായാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗം ആര്‍ എസ് ശശികുമാര്‍ പരാതിയുമായി എത്തിയത്. 2018 ല്‍ നല്‍കിയ പരാതി 2022 ല്‍ തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും വിധി പറഞ്ഞില്ല.

lokayukta

ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ആര്‍ എസ് ശശികുമാര്‍ ഹര്‍ജിയുമായി സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേസ് വിധി പറയാന്‍ ഇന്നേക്ക് മാറ്റി വെച്ചത്. ആദ്യ കേസായി തന്നെ ഈ കേസ് പരിഗണിച്ചെങ്കിലും ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ ആണ് മൂന്നംഗ ബെഞ്ചിലേക്ക് കൈമാറിയത്. എന്താണ് ഇന്ന് ലോകായുക്തയില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഉണ്ടായ ഭിന്നാഭിപ്രായം എന്ന് നോക്കാം.

1999-ലെ കേരള ലോകായുക്ത നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മന്ത്രിസഭയുടെ തീരുമാനം ചോദ്യം ചെയ്യാന്‍ ലോകായുക്തയക്ക് അധികാരമുണ്ടോ എന്നതില്‍ ആണ് ഭിന്നാഭിപ്രായം ഉടലെടുത്തത്. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തെ പുനപരിശോധനക്ക് വിധേയമാക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതില്‍ തങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട് എന്ന് ഇരുവരും പറഞ്ഞു.

ഈ സാഹചര്യത്തില്‍ പരാതിക്കാരന്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ മെറിറ്റ്, 1999 ലെ കേരള ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 7(1) പ്രകാരം ആവശ്യപ്പെടുന്ന പ്രകാരം വിശാല ബെഞ്ചിലേക്ക് പരാതി സമര്‍പ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നു എന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉള്‍ റഷീദും ഉത്തവിടുകയായിരുന്നു. ഇനി ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതില്‍ സ്വജനപക്ഷപാതവും പ്രീണനവും കാണിച്ചുവെന്ന് ആരോപിച്ച് ആണ് ശശികുമാര്‍ 2018ല്‍ കേരള ലോകായുക്തയില്‍ പരാതി നല്‍കുന്നത്. എന്‍ സി പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം അനുവദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം

അതില്‍ അഞ്ച് ലക്ഷം രൂപ ചികിത്സ ചെലവും 10 ലക്ഷം രൂപ അദ്ദേഹത്തിന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായിരുന്നു. മുന്‍ സി പി എം എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടം വീട്ടാന്‍ 8.5 ലക്ഷം രൂപ കുടുംബത്തിന് ഫണ്ട് അനുവദിച്ചതും കോടിയേരി ബാലകൃഷ്ണന് അകമ്പടി സേവിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതും ദുരിതാശ്വാസ നിധിയില്‍ നിന്നാണെന്നാണ് പരാതി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് കേസിലെ വാദം പൂര്‍ത്തിയായത്. എന്നാല്‍ വിധി പറയാന്‍ കാലതാമസം ഉണ്ടായചോടെ ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ലോകായുക്ത കേസ് പരിഗണിച്ചത്. ഇന്നത്തെ ആദ്യ കേസായി ഇത് ലിസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ ശശികുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഏപ്രില്‍ നാലിന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+