കടലിൽ വലയെറിഞ്ഞാൽ കിട്ടുക പ്ലാസ്റ്റിക്! 2050ൽ ​ക​ട​ലി​ൽ മ​ത്സ്യ​ത്തേ​ക്കാളേറെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം

  • Posted By: Desk
Subscribe to Oneindia Malayalam

കൊ​ച്ചി: സ​മു​ദ്ര​ത്തി​ൽ മ​ത്സ്യ​സ​മ്പ​ത്തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​മാ​യി​രി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നു വി​ദ​ഗ്ധ​ർ‌. ഇ​ന്ന​ത്തെ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ 2050 ആ​കു​മ്പോ​ഴേ​ക്കും ക​ട​ലി​ൽ‌ 850 മി​ല്യ​ൺ ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ൽ (സി​എം​എ​ഫ്ആ​ർ​ഐ) തു​ട​ങ്ങി​യ ദ്വ​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ ഫി​ഷ​റീ​സ് ശാ​സ്ത്ര​ജ്ഞ ഡോ. ​വി. കൃ​പ വെ​ളി​പ്പെ​ടു​ത്തി. ഇ​തേ കാ​ല​യ​ള​വി​ൽ 812 മി​ല്യ​ൺ ട​ൺ മീ​നു​ക​ൾ മാ​ത്ര​മാ​ണു ക​ട​ലി​ൽ ഉ​ണ്ടാ​വു​ക.

marine seminar

നി​ല​വി​ൽ 5.25 ട്രി​ല്യ​ൺ പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ട​ലി​ൽ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണു സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് ക​ണി​ക​ക​ൾ മ​ത്സ്യ​ങ്ങ​ളു​ടെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2014 ലെ ​ക​ണ​ക്കു പ്ര​കാ​രം 150 മി​ല്യ​ൺ ട​ൺ പ്ലാ​സ്റ്റി​ക് ക​ട​ലി​ലു​ള്ള​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. വ​ർ​ഷം തോ​റും ക​ര​യി​ൽ നി​ന്നു 4.8 മി​ല്യ​ൺ മെ​ട്രി​ക് പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ട​ലി​ലെ​ത്തു​ന്നു. സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക് ക​ണ​ങ്ങ​ളി​ൽ നി​ന്ന് ആ​വി​ർ​ഭ​വി​ക്കു​ന്ന രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മ​ത്സ്യ​സ​മ്പ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും സി​എം​എ​ഫ്ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റാ​യ ഡോ ​കൃ​പ പ​റ​ഞ്ഞു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന വ​ല​ക​ളും ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണി​യാ​ണ്.

ശ​രി​യാ​യ രീ​തി​യി​ലു​ള്ള മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ലെ പോ​രാ​യ്മ​യാ​ണ് യ​ഥാ​ർ​ത്ഥ പ്ര​ശ്‌​ന​മെ​ന്ന് ദ്വ​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​മു​ഖ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ വി​ദ​ഗ്ധ​നാ​യ ഡോ.​വാ​സു​ദേ​വ​ൻ രാ​ജ​ഗോ​പാ​ല​ൻ. പ്ലാ​സ്റ്റി​ക്കി​നെ മാ​ലി​ന്യ​മാ​യി കാ​ണേ​ണ്ട. ശ​രി​യാ​യി സം​സ്‌​ക​രി​ച്ചാ​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക ഊ​ഷ്മാ​വി​ൽ ചൂ​ടാ​ക്കി സം​സ്‌​ക​രി​ച്ചെ​ടു​ത്തു റോ​ഡ് നി​ർ​മി​ക്കാം. ഇ​ത്ത​രം റോ​ഡു​ക​ൾ​ക്കു 15 വ​ർ​ഷം വ​രെ ആ​യു​സു​ണ്ടാ​കും.

പു​തി​യ​താ​യി യാ​തൊ​രു യ​ന്ത്ര​സം​വി​ധാ​ന​വും ഇ​തി​നാ​വ​ശ്യ​മി​ല്ല. പൂ​ർ​ണ​മാ​യും പ്ര​കൃ​തി​സൗ​ഹൃ​ദ രീ​തി​യി​ലാ​ണു സം​സ്‌​ക​രി​ക്കു​ന്ന​ത്. ക​ര​യി​ലും ക​ട​ലി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​രു​കു​ന്ന​തു ശ​രി​യാ​യ മാ​ലി​ന്യ പ​രി​പാ​ല​ന സം​സ്‌​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​തം കു​റ​യ്ക്കാ​നും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ട് സാ​ധി​ക്കും. ഇ​തി​ന​കം ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ 'പ്ലാ​സ്റ്റി​ക് റോ​ഡു​ക​ൾ' ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
more than fish plasitc waste is filled in sea says marine researchers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്