ഇടുക്കിയിൽ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിലയില്ല, ഉത്പാദനം തീരെയില്ല
തൊടുപുഴ : കാലാവസ്ഥ വ്യതിയാനം ഇടുക്കിയിലെ കര്‍ഷകരെ വലിയ രീതിയില്‍ തന്നെ ബാധിച്ചു എന്നു പറയാം.പ്രധാന കാര്‍ഷിക വിളകളിലൊന്നായ കൊക്കോയ്ക്ക് മുന്‍ സീസണുകളെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞത് ഇടുക്കിയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്..ഉദ്പാനക്കുറവിനൊപ്പം വിലയിടിവുകൂടിയായതോടെ കാലങ്ങളായി കൊക്കോയെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നവര്‍ പലരും കൃഷി ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്.
കായ ചീയുന്നതിനൊപ്പം കമ്പുകള്‍ ഉണങ്ങുന്നതും കൊക്കോ കര്‍ഷകരെ വലക്കുന്നു. എല്ലാ ആഴ്ച്ചയിലും മോശമല്ലാത്തൊരു തുക വരുമാനമായി കൊക്കോ കൃഷിയില്‍ നിന്നും ലഭിച്ചിരുന്ന കര്‍ഷകരാണ് ഇന്ന് തിരിച്ചടി നേരിടുന്നത്. സാധാരണ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലം കൊക്കൊയ്ക്കു വിളവു കൂടുതലുള്ള സമയമാണ് . മഴക്കാലം ആകുന്നതോടെ വിളവ് കുറഞ്ഞിരുന്നെങ്കിലും മുന്‍ വര്‍ഷങ്ങളിലൊക്കെ മഴക്കാലങ്ങളിലും കൊക്കൊയില്‍ നിന്ന് ന്യായമായ വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കുക പതിവായിരുന്നു.

മരങ്ങള്‍ പൂവിടുന്ന സമയത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് പൂ കൊഴിഞ്ഞ് ഉത്പാദനം കുറയാന്‍ കാരണം..ഒരു കിലോ ഗ്രാം ഉണങ്ങിയ കൊക്കോപ്പരിപ്പിന് 190 രൂപയായിരുന്നു ജനുവരി വരെ ലഭിച്ചിരുന്ന വില.60 രൂപയായിരുന്ന പച്ചകൊക്കോയുടെ വിലയെങ്കില്‍ 45 രൂപയായി വില താഴ്ന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.കര്‍ഷകര്‍ക്ക് ഭേതപ്പെട്ട വില ലഭിക്കാത്തതിനാലും ഉത്പാദനം കുറയുന്നതിനാലും അധികം വൈകാതെ കൊക്കോ മരങ്ങള്‍ ഹൈറേഞ്ചിന്റെ മണ്ണില്‍ നിന്ന് പടിയിറങ്ങാനാണ് ഏറെ സാധ്യതയും.












Click it and Unblock the Notifications