Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി സിനിമാസ് അധികൃതരോട് കളക്ടറുടെ വെല്ലുവിളി; പുറമ്പോക്ക് ഭൂമി ഇല്ലെന്ന് തെളിയിക്കാന്‍ നിര്‍ദേശം!

തൃശ്ശൂര്‍: ചാലക്കുടി ഡി സിനിമാസ് അധികൃതരോട് കളക്ടറുടെ വെല്ലുവിളി. ഡി സിനിമാസില്‍ പുറമ്പോക്ക് ഭൂമിയില്ലെന്ന് തെളിയിക്കാന്‍ തിയേറ്റര്‍ അധികൃതര്‍ക്ക് തന്നെ കളക്ടര്‍ നിര്‍ദേശം നല്‍കി. ഡി സിനിമാസിന്‍ അനധികൃതമായി ഒന്നര സെന്റ് ഭൂമി അധികമുണ്ടെന്ന് കാട്ടി ജില്ല സര്‍വെയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ ഭൂമി കണ്ണമ്പുഴ ദേവസ്വത്തിന്റെതാണെന്നാണ് ജില്ലാ സര്‍വെയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് കാട്ടി ചാലക്കുടി സ്വദേശി എസി സന്തോഷ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ഡി സിനിമാസിനാണെന്നാണ് കളക്‌റുടെ നിലപാട്.

മുഴുവന്‍ രേഖകള്‍

മുഴുവന്‍ രേഖകള്‍

കൂടുതല്‍ രേഖകളുമായി സെപ്തംബര്‍ പതിനാലിന് ഹാജരാകാനാണ് ഡി സിനിമാസ് അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കളക്ടര്‍ അംഗീകരിക്കുന്നില്ല

കളക്ടര്‍ അംഗീകരിക്കുന്നില്ല

കളക്ടറുടെ ഈ നിര്‍ദേശത്തോടെ
ജില്ലാ സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ട് കലക്ടര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമനാണ്.

തെളിവുകളെല്ലാം ഹാജരാക്കും

തെളിവുകളെല്ലാം ഹാജരാക്കും

സ്‌കെച്ച് അനുസരിച്ചല്ല ഡി സിനിമാസിന്റെ ഭൂമി അളന്നതെന്നാണ് പരാതിക്കാരുടെ വാദം. അതേസമയം
സ്ഥലം വാങ്ങുന്നതിന് മുമ്പ് രേഖകളെല്ലാം പരിശോധിച്ചതാണെന്നും അടുത്ത തെളിവെടുപ്പില്‍ ഇവയെല്ലാം ഹാജരാക്കുമെന്നാണ് ഡി സിനിമാസ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അന്വേഷണം സങ്കീര്‍ണ്ണം

അന്വേഷണം സങ്കീര്‍ണ്ണം

ഭൂമിയില്‍ ആരോപണം ഉയര്‍ന്നതോടെ 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച ജില്ല കളക്ടര്‍, ഭൂമി കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണ്ണമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നികുതി അടച്ചിരുന്നു

നികുതി അടച്ചിരുന്നു

ഡി സിനാമസിന് വേണ്ടി ദിലീപ് ഭൂമി വാങ്ങുന്നതിന് മുമ്പ് ഭൂമി ഏഴ് തവണ കൈമാറിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഉടമകളുടെ പേരില്‍ നികുതി അടച്ചിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി

എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

കുമരകത്തും ഭൂമി കൈയ്യേറി

കുമരകത്തും ഭൂമി കൈയ്യേറി

നേരത്തെ ദിലീപ് കോട്ടയം കുമരകത്ത് ഭൂമി കൈയ്യേറിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+