Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ് ആപ്പില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നഗ്നതാ പ്രദര്‍ശനം... അയച്ചത് വനിത എല്‍സി അംഗത്തിനോ?

നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിലയച്ചു എന്നാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്ക്കെതിരെയുള്ള പരാതി

പെരുമ്പാവൂര്‍: ഭരണത്തിലേറിയതിന് ശേഷം സിപിഎമ്മിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഗുണ്ട കേസില്‍ കളശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ കുടുങ്ങിയതിന് ശേഷം ഒരു ലൈംഗികാപവാദ കേസാണ് പുതിയത്.

പെരുമ്പാവൂരിനടുത്തുള്ള മുടക്കുഴയിലാണ് സംഭവം. കളമശ്ശേരിയില്‍ ഏരിയ സെക്രട്ടറിയാണെങ്കില്‍ ഇവിടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് വിവാദത്തില്‍. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നഗ്നചിത്രം അയച്ചതാണ് പ്രശ്‌നം.

242 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിലേക്കാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്‌റെ നഗ്നചിത്രം അയച്ചത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഗതി സെക്രട്ടറിയ്ക്ക് ഗ്രൂപ്പ് മാറിപ്പോയതാണെന്നും പറയുന്നു. ഒരു വനിത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണത്രെ ഇത് അയക്കാന്‍ ഉദ്ദേശിച്ചത്.

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ല സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാവുകയാണ്. കളമശ്ശേരി ഏരിയ സെക്രട്ടറിയെ കൂടാതെ ഇപ്പോള്‍ മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും വിവാദത്തിലാണ്.

നഗ്നചിത്രം

നഗ്നചിത്രം

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നഗ്ന ചിത്രം അയച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് വിവാദത്തിലായിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം.

ത്രിവേണി ഗ്രൂപ്പ്

ത്രിവേണി ഗ്രൂപ്പ്

ത്രിവേണി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണത്രെ സെക്രട്ടറിയുടെ നഗ്ന ചിത്രം എത്തിയത്. അയച്ചതും സെക്രട്ടറി തന്നെ. 242 അംഗങ്ങളുള്ള ഗ്രൂപ്പാണ് ഇത് എന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്.

അയച്ചതാര്‍ക്ക്

അയച്ചതാര്‍ക്ക്

ചിത്രം അയച്ച നമ്പര്‍ മാറിപ്പോയി എന്നാണത്രെ ലോക്കല്‍ സെക്രട്ടറിയുടെ വാദം. നമ്പര്‍ മാറിപ്പോയതാണെങ്കിലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

വനിത അംഗം

വനിത അംഗം

പാര്‍ട്ടിയിലെ വനിത ലോക്കല്‍ കമ്മിറ്റി അംഗത്തിന് ആണ് ചിത്രം അയക്കാന്‍ ഉദ്ദേശിച്ചത് എന്ന് സെക്രട്ടറി വിശദീകരണം നല്‍കിയതായും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇവരുടെ പേരിനൊപ്പം ത്രിവേണി എന്ന് ചേര്‍ത്താണത്രെ സേവ് ചെയ്ത് വച്ചിരുന്നത്.

സ്വന്തം ചിത്രം

സ്വന്തം ചിത്രം

ഇന്റര്‍നെറ്റില്‍ സുലഭമായ അശ്ലീല ചിത്രങ്ങളൊന്നും അല്ല ഇയാള്‍ അയച്ചത് എന്നാണ് വിവരം. സ്വന്തം നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടായിരുന്നത്രെ അയച്ചത്.

ഗ്രൂപ്പ് പൂട്ടിച്ചു

ഗ്രൂപ്പ് പൂട്ടിച്ചു

സംഭവം വലിയ വിവാദമായതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട ത്രിവേണി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് തന്നെ പൂട്ടിച്ചു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. നേതാവിന്റെ ചിത്രം ഇപ്പോഴും വൈറല്‍ ആണ്.

ഏരിയകമ്മിറ്റി ചേരും

ഏരിയകമ്മിറ്റി ചേരും

സംഗതി കൂടുതല്‍ വിവാദമായിക്കൊണ്ടിരിക്കുന്നതിനിടെ ഏരിയ കമ്മിറ്റി യോഗം ഒക്ടോബര്‍ 31 ന് ചേരും. ജില്ലാ സെക്രട്ടറി പി രാജീവും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം. സൈക്രട്ടറിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏരിയ കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+