ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങള്‍ സത്യമോ? അക്കാദമിക്ക് അഫിലിയേഷനും ഇല്ല!
ലക്ഷ്മി നായര്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍.ലോ അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കിയ രേഖകള്‍ കേരള സര്‍വകലാശാലയുടെ പക്കല്‍ ഇല്ലെന്ന് സര്‍വകലാശാല.
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗുരതരമാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. കേരള സര്‍വകലാശാലചട്ടങ്ങള്‍ക്കും യുജിസിക്കും വിരുദ്ധമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ലോ അക്കാദമിയില്‍ നടന്നിട്ടുണ്ടെന്ന് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച തയ്യാറാക്കും.
ലോ അക്കാദമി പ്രിസന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം ശക്തമാണ്. ലക്ഷ്മി നായര്‍ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങള്‍ പുറത്തു വന്നതോടെയാണ് ഉപസമിതിയെ അന്വഷണത്തിനായി നിയോഗിച്ചത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സര്‍വകലാശാലയാണ് ഉപസമിതിയെ നിയോഗിച്ചത്. ഇതിനിടെ ലോ അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കിയ രേഖകള്‍ കേരള സര്‍വകലാശാലയുടെ പക്കല്‍ ഇല്ലെന്നാണ് വിവരങ്ങള്‍.

വ്യവസ്ഥകള്‍ക്ക് വിരുദ്ധം
ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ഉപസമിതി പറയുന്നു. കേരള സര്‍വകലാശാല ചട്ടങ്ങള്‍ക്കും യുജിസിക്കും വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.

ഹാജറില്‍ പൊരുത്തക്കേട്
ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഉന്നയിച്ച ആരോപങ്ങൡല്‍ കഴമ്പുണ്ടെന്ന് ഉപസമിതി കണ്ടെത്തി. ഇന്റേണല്‍ മാര്‍ക്കില്‍ പക്ഷപാതം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. കൂടാതെ ഹാജര്‍ രേഖപ്പെടുത്തുന്നതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി.

ലേഡീസ് ഹോസ്റ്റലിലെ ആരോപണങ്ങളിലും സത്യം
ലേഡീസ് ഹോസറ്റലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരികകുന്ന ആരോപണങ്ങളിലും സത്യമുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ട്
ആരോപണങ്ങളെ തുടര്‍ന്ന് ഉപസമിതി നടത്തി വരികയായിരുന്ന തെളിവെടുപ്പ് പൂര്‍ത്തിയായി. ലക്ഷ്മി നായര്‍, മറ്റ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ മൊഴി എടുത്തു. രേഖകള്‍ പരിശോധിച്ച് വരികയാണ്. അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും.

കേരള സര്‍വകലാശാലയുടെ മറുപടി
ലോ അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ച ഒരു രേഖകളും കേരള സര്‍വകലാശാലയിലില്ലെന്നാണ് വിവരം. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍വകലാശാല ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍വകലാശാല പറയുന്നത്
1982ല്‍ കോടതി ആവശ്യത്തിനായി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് നല്‍കിയ അഫിലിയേഷന്‍ രേഖകള്‍ തിരിച്ച് നല്‍കിയിട്ടില്ലെന്നാണ് സര്‍വകലാശാല പറയുന്നത്.

സമരം തുടരുന്നു
ലോ അക്കാദമിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വരുന്ന സമരം പതിനാറാം ദിവസവും തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

നിലപാടിലുറച്ച് ലക്ഷ്മി
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ രാജിവയ്ക്കില്ലൌന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ലക്ഷ്മി നായര്‍.












Click it and Unblock the Notifications