ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിത് കണ്ടകശനിയാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല. നടിയെ ആക്രമിച്ച കേസില്‍ കുടുങ്ങിയ ദിലീപില്‍ തുടങ്ങുന്നു ആ ശനി. ഈ കേസില്‍ തന്നെ മറ്റ് പല സിനിമാക്കാരും ആരോപണങ്ങള്‍ നേരിട്ടു. ഭൂമി കയ്യേറ്റവും ലൈംഗിക ആരോപണവും ഉള്‍പ്പെടെ പല ആരോപണങ്ങള്‍ മലയാള സിനിമയിലെ പ്രമുഖരെ തേടിയെത്തി. ഏറ്റവും ഒടുവില്‍ മലയാളത്തെ വിറപ്പിച്ച സൂപ്പര്‍ താരത്തിന് എതിരെയും പരാതി വന്നിരിക്കുന്നു.

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

നികുതി വെട്ടിച്ച് താരങ്ങൾ

നികുതി വെട്ടിച്ച് താരങ്ങൾ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ താരങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത് നികുതി വെട്ടിപ്പിന്റെ പേരിലാണ്. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തി എന്നതാണ് താരങ്ങളെ കുരുക്കിലാക്കിയിരിക്കുന്നത്.

പട്ടികയിൽ സുരേഷ് ഗോപിയും

പട്ടികയിൽ സുരേഷ് ഗോപിയും

മാതൃഭൂമിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യുവതാരം ഫഹദ് ഫാസിലും നടി അമല പോളുമെല്ലാം നികുതി വെട്ടിച്ച കഥ പുറത്ത് വന്നു. തീര്‍ന്നില്ല, സിനിമാ താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുമുണ്ട് ഈ പട്ടികയില്‍.

നടനെതിരെ പരാതി

നടനെതിരെ പരാതി

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്തിനാണ് പരാതി നല്‍കിയത്.

വൻ തുക നികുതി വെട്ടിച്ചു

വൻ തുക നികുതി വെട്ടിച്ചു

സുരേഷ് ഗോപി വാങ്ങിയ ആഢംബര കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത് പോണ്ടിച്ചേരിയിലാണ് എന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതുവഴി വന്‍തുകയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ

രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ

സുരേഷ് ഗോപിയുടെ ആഢംബര കാറായ PY01BA999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഉപയോഗിക്കുന്നതായി പറയുന്നത്. മാതൃഭൂമി ചാനലാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

നികുതി വെറും ഒന്നര ലക്ഷം

നികുതി വെറും ഒന്നര ലക്ഷം

ഈ കാര്‍ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത് എങ്കില്‍ നികുതിയായി 15 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വഴി ഒന്നര ലക്ഷം മാത്രമേ നികുതി അടയ്‌ക്കേണ്ടതായി വന്നുള്ളൂ.

വിലാസം വ്യാജമെന്ന്

വിലാസം വ്യാജമെന്ന്

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ വിലാസം വ്യാജമാണെന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. സുരേഷ് ഗോപി, 3 സിഎ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ്, പുതുപ്പേട്ടൈ, പുതുച്ചേരി എന്നതാണ് നല്‍കിയിരിക്കുന്ന വിലാസം.

വ്യാജരേഖ ഉണ്ടാക്കിയെന്ന്

വ്യാജരേഖ ഉണ്ടാക്കിയെന്ന്

അമല പോളിനും ഫഹദ് ഫാസിലിനും എതിരെയും ഇതേ ആരോപണമാണ് ഉയര്‍ന്നത്. ഇവര്‍ ഇരുവരും പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസമാണ് ഉപയോഗിച്ചത്. എന്നാല്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ താമസിച്ചിരുന്നു എന്ന വ്യാജരേഖ ഉണ്ടാക്കിയാണത്രേ വാഹനം രജിസ്റ്റര്‍ ചെയ്തത്.

നടപടി എടുക്കണമെന്ന്

നടപടി എടുക്കണമെന്ന്

സംഭവത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. ഉത്തരവാദപ്പെട്ട ഏജന്‍സിയോട് മറുപടി പറഞ്ഞോളാം എന്നായിരുന്നു ബിജെപി എംപിയായ നടന്റെ പ്രതികരണം. നികുതി വെട്ടിച്ചെങ്കില്‍ സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപിയുടെ കെ സുരേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്.

English summary
Congress leader filed compliant against Suresh Gopi about Car registration in Puthucheri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്