കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി വളപ്പില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകരുടെ ധര്‍ണ്ണയിലേക്ക് അഭിഭാഷകര്‍ വണ്ടിയിടിച്ചു കയറ്റി

Google Oneindia Malayalam News

കൊച്ചി: മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ്ണയില്‍ അഭിഭാഷകര്‍ വണ്ടി ഇടിച്ച് കയറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി. സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി ഇരു കൂട്ടരുമായി ചര്‍ച്ച നടത്തുകയാണ്.

ആദ്യം നടന്ന സംഘര്‍ഷത്തില്‍ വനിത മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ വളഞ്ഞിട്ട് അഭിഭാഷകര്‍ അസഭ്യ വര്‍ഷം നടത്തി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് ചാനല്‍ ക്യാമറാമാന്‍മാരെ ആക്രമിക്കാന്‍ ഇടയാക്കിയത്. മീഡിയവണ്‍ ക്യാമറാമാന്‍ മോനിഷ്, എഷ്യാനെറ്റ് ന്യൂസ് ക്യാമറാ മാന്‍ രാജേഷ് തകഴി, റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ് എന്നിവരെയാണ് അഭിഭാശഷകര്‍ മര്‍ദ്ദിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

High Court

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ മനേഷ് മാത്യു മാഞ്ഞൂരാന്‍ കടന്നു പിടിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതിയിലെ മീഡിയ റൂമില്‍ വിവിധ മാധ്യമങ്ങളിലെ നിയമകാര്യ ലേഖകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം നടന്നിരുന്നു.

കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുമ്പോള്‍ പോലീസ് രക്ഷപ്പെടുത്താന്‍ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. സമീപത്തുള്ള കടകളില്‍ ഓടിക്കയറിയാണ് മാധ്യമപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അനുവദിച്ച് നല്‍കിയ മീഡിയ റൂം അഭിഭാഷകര്‍ താഴിട്ട് പൂട്ടി.

English summary
Conflict in High Court Lawyers attack media people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X