സംഘപരിവാറിന്റേത് കാടൻ നടപടി!!! ആക്രമണം ജനാധിപത്യ വിരുദ്ധമെന്ന് എകെ ആന്റണി!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുള്ള ഹിന്ദുസേനാ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം കാടന്‍ നടപടിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ജനാധിപത്യ വിശ്വാസികള്‍ അക്രമത്തെ അപലപിക്കണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു.

antony

ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് ഒരു സംഘം യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്. നാലുപേരടങ്ങുന്ന സംഘമാണ് യെച്ചൂരിയെ ആക്രമിച്ചത്. കയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി. മഹാ ഹിന്ദു സേന പ്രവർത്തകർ എന്നവകാശപ്പെടുന്നവരാണ് സിപിഎം ജനറൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഒമ്രാൻ ദഖ്നീഷ് ഇപ്പോഴും സിറയയിൽ തന്നെ!! കുട്ടിയുടെ വിവരങ്ങൾ പുറത്തു വിട്ട് സർക്കാർ മാധ്യമം!!!

എകെജി ഭവന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇത് മറികടന്നാണ് സിപിഎം ജനറല്‍ സെക്രട്ടറിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. പോലീസ് ഉടനെ തന്നെ അക്രമികളെ പിടികൂടി. മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആക്രമിക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ നടന്ന ആക്രമണമെന്ന് യെച്ചൂരി പരിഹസിച്ചു.കൂടാതെ സംഘി ഗുണ്ടകള്‍ക്ക് മുന്‍പില്‍ സിപിഎം കീഴടങ്ങില്ലെന്നും ഗുണ്ടാആക്രമണം കൊണ്ട് നിശബ്ദരാക്കാമെന്ന് സംഘപരിവാര്‍ കരുതേണ്ടെന്നും യെച്ചൂരി പറഞ്ഞു.

English summary
Its wrong activity , this is not democrazy says Ak Antony
Please Wait while comments are loading...