കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ആര്‍എസ്എസുമായി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് സഖ്യം; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ മറ്റെതൊക്കെ കക്ഷികളുമായി നീക്കുപോക്ക് നടത്തിയാലും ബിജെപിയുമായോ ആര്‍എസ്എസുമായോ ഇടത്-വലത് മുന്നണികളിലെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ധാരണ ഉണ്ടാക്കുന്നതിനെ ഏറെ വിമര്‍ശനാത്മകമായിട്ടാണ് കേരളസമൂഹം നോക്കികാണുന്നത്.

<strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്</strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

ബിജെപി അംഗത്തിന്റെ പിന്തുണയോടെ സിപിഎമ്മോ കോണ്‍ഗ്രസോ ചെറിയ രാഷ്ട്രീയ വിജയം നേടിയാല്‍ പോലും അതിന് വലിയ വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതും വിവാദമായി മറുന്നതും ഇതുകൊണ്ട് തന്നെയാണ്. ബിജെപി സഖ്യത്തിന്‍റെ പേരില്‍ പുതിയൊരു വിവാദമാണ് ഇപ്പോള്‍ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.

ഒറ്റക്ക് ജയിക്കാം

ഒറ്റക്ക് ജയിക്കാം

കെപിസിസി പ്രസഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടിലാണ് കോണ്‍ഗ്രസ് ആര്‍എസ്എസുമായി പ്രാദേശികമായി തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുന്നത്. ഒറ്റക്ക് ജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും വിജയം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് കോണ്‍ഗ്രസിന്‍റെ പുതിയ സഖ്യം.

സിപിഎം രംഗത്ത്

സിപിഎം രംഗത്ത്

കണ്ണൂര്‍ കൂത്തുപറമ്പ് എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ആര്‍എസ്എസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നത്. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സിപിഎം രംഗത്ത് വന്നിട്ടുണ്ട്.

വലിയ പങ്കാളിത്തം

വലിയ പങ്കാളിത്തം

ആകെ 370 അംഗങ്ങളുള്ള എഡ്യൂക്കേഷണല്‍ സൊസൈറ്റില്‍ കോണ്‍ഗ്രസ്സിന് വലിയ പങ്കാളിത്തമാണ് ഉള്ളത്. 256 അംഗങ്ങളാണ് കോണ്‍ഗ്രസ്സിന്റെ അംഗബലം. മറുപക്ഷത്ത് ഉള്ളവര്‍ ഒരുമിച്ചാല്‍ പോലും കോണ്‍ഗ്രസ്സിന്റെ വിജയം ഉറപ്പാണ്.

സഖ്യം രൂപം കൊള്ളുന്നത്

സഖ്യം രൂപം കൊള്ളുന്നത്

ശബരിമല വിഷയത്തിലടക്കം ബിജെപിയോടുള്ള സമീപനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെതിരെ സിപിഎം നിരന്തരം വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണൂരില്‍ ഇത്തരത്തിലൊരു സഖ്യം രൂപം കൊള്ളുന്നത്. കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെയും ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

രഹസ്യ ചര്‍ച്ച

രഹസ്യ ചര്‍ച്ച

ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ബിജെപിയും ആര്‍എസ്എസുമായുള്ള രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനെതിരെ എ ഗ്രൂപ്പ് രംഗത്തെത്തിയത് കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിനും ഇടയാക്കിയിട്ടുണ്ട്. ഡിസിസി നിര്‍ദ്ദേശം മറികടന്നാണ് ഐ ഗ്രൂപ്പിന്റെ സഖ്യ നീക്കങ്ങള്‍.

ഡിസിസി നിര്‍ദ്ദേശം

ഡിസിസി നിര്‍ദ്ദേശം

പാര്‍ട്ടി പ്രവര്‍ത്തകനായ ഒരു അഭിഭാഷകനെ റിട്ടേണിങ് ഓഫീസറായി നിയമിച്ച് സൊസൈറ്റി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ഡിസിസി കൂത്ത്പറമ്പിലെ പ്രാദേശിക ഘടകത്തിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ബിജെപി അനുഭാവിയായ മറ്റൊരു അഭിഭാഷകനെ റിട്ടേണിങ് ഓഫീസറായി നിയമിച്ചാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്.

ബിജെപി അനുകൂലി

ബിജെപി അനുകൂലി

ഡിസിസി നിര്‍ദ്ദേശം മറികടന്ന് ബിജെപിക്കും കൂടി സ്വാധീനമുള്ള സ്ഥലത്ത് ബിജെപി അനുകൂലിയായ ആളെ അഭിഭാഷകനായി നിയമിച്ചത് നിലവിലുള്ള മാനേജര്‍ ആര്‍കെ രാഘവന്‍ ഉള്‍പ്പടേയുള്ളവരാണെന്നാണ് മറുപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം.

വിശദീകരണം

വിശദീകരണം

എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വ്യക്തിയെ റിട്ടേണിങ് ഓഫീസറായി നിയമിച്ചത് എന്നാണ് രാഘവന്‍ നല്‍കുന്ന വിശദീകരണം. ചട്ടം ലംഘിച്ചാണ് ഈ യോഗം നടത്തിയതെന്നാണ് എതിര്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. എ ഗ്രൂപ്പ് അധികാരം പിടിക്കും എന്ന സൂചനയുള്ളതിനാലാണ് ആര്‍എസ്എസുമായി സഖ്യമുണ്ടാക്കാന്‍ ഐ ഗ്രൂപ്പ് ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തല്‍.

English summary
congress bjp coalition in kannur educational society election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X