ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പലവിധ രാഷ്ട്രീയ മാറ്റങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ജി സുധാകരന്റെ വിമത നീക്കം. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇറങ്ങിയ ഇടത് മുന്നണിയെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് ജി സുധാകരൻ സിപിഎം ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതും അത് പ്രഖ്യാപിച്ചതും.
ഇപ്പോഴിതാ അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് ശ്രമം. ജി സുധാകരന്റെ വീട്ടിൽ എത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിക്കുകയായിരുന്നു. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ രാത്രി വീട്ടിലെത്തി സുധാകരനുമായി ചർച്ച നടത്തിയത്.

അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ നേതാക്കൾ പാർട്ടിയുടെയും മുന്നണിയുടെയും പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്നും ചർച്ചകൾക്ക് ശേഷം കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നേരത്തെ അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സിഎസ് സുജാതയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സുധാകരന്റെ വീട്ടിൽ എത്തിയയിരുന്നു.
എന്നാൽ അവരുമായി വീടിന് പുറത്ത് വെച്ചായിരുന്നു കൂടിക്കാഴ്‌ച നടത്താൻ ജി സുധാകരൻ സമ്മതിച്ചത്. അതിനിടയിലാണ് കോൺഗ്രസ് നേതാക്കളെ വീട്ടിനുള്ളിൽ ഇരുത്തി ചർച്ച നടത്തിയത്. ഇതോടെ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള ഭിന്നതയുടെ ആഴം വ്യക്തമാവുകയാണ്. എംഎൽഎയും മന്ത്രിയും ഒക്കെയായി ചുമതല വഹിച്ചിട്ടുള്ള സുധാകരന്റെ ഈ നീക്കം സിപിഎമ്മിനെ സംബന്ധിച്ച് ജില്ലയിൽ തിരിച്ചടി ആയേക്കും.
അതിനിടെ കഴിഞ്ഞ ദിവസവും സുധാകരൻ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്‌നം വിഫലമാകുകയാണെന്ന് ജി സുധാകരൻ പറയുന്നു. തനിക്ക് പിന്തുണ നൽകാനുള്ള പ്രതിപക്ഷത്തിന്റെ ബുദ്ധിപൂർവ്വമായ നിലപാട് ചരിത്രത്തിൽ രജതരേഖയായി സ്ഥാനം പിടിക്കുമെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജി സുധാകരൻ മത്സരിക്കുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ -മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കുമെതിരെ ഉള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്നാണ് സുധാകരൻ പറയുന്നത്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ സുധാകരനെ ഏത് വിധേനയും തോൽപ്പിക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയായ എച്ച് സലാമിനെ തീരുമാനിച്ചത് ഉൾപ്പെടെ കൃത്യമായ കണക്കുകൂട്ടലുകളോടെ ആയിരുന്നു. സുധാകരന്റെ വിമത നീക്കത്തിൽ നിന്ന് ഏറ്റ തിരിച്ചടി തിരഞ്ഞെടുപ്പ് ജയത്തിലൂടെ മറികടക്കുക എന്നതാണ് അവരുടെ നയം.
-
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
വിഡി സതീശൻ ജയിച്ച് കഴിഞ്ഞെന്ന് ജോയ് മാത്യു, 'പിണറായിയോട് ബൈബൈ, ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും' -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'വീടുകൾ കയറി ഇറങ്ങി 5 കിലോ കുറഞ്ഞു, തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം'; അഖിൽ മാരാർ -
പേരാമ്പ്ര തിരഞ്ഞെടുപ്പ്: മാറ്റത്തിന് തയ്യാറായി കൊണ്ടാണ് വോട്ടർമാർ ബൂത്തിലേക്ക് വരുന്നതെന്ന് ഫാത്തിമ തഹ്ലിയ -
കേരളം പോളിംഗ് ബൂത്തില്‍; തുടര്‍ഭരണമുറപ്പിച്ച് എല്‍ഡിഎഫ്, ഭരണമാറ്റത്തിന് യുഡിഎഫ്, കരുത്തുകാട്ടാന്‍ എന്‍ഡിഎ -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
പാലക്കാട് തിരഞ്ഞെടുപ്പ്: യുഡിഎഫ് അനുകൂല കാറ്റാണ് വീശുന്നതെന്ന് രമേഷ് പിഷാരടി, 'എന്റെ വീഡിയോ പ്രചരിപ്പിച്ചു' -
3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ -
'ബൈ ബൈ പിണറായി... പിണറായി ഭരണത്തിന്റെ 'ആ 10' കാലം കഴിയുകയാണ്', പത്ത് കാരണങ്ങളുമായി കെസി -
ഇന്ന് പോളിങ് ശതമാനം എത്രയാകും? ഏറ്റവും ഉയർന്നത് 1960ൽ; കൂടുതൽ പേർ വോട്ട് ചെയ്തത് 2021ൽ












Click it and Unblock the Notifications