കെസി - വിഡി: 'തന്റെ പേരിൽ ഗ്രൂപ്പില്ല'; 'പ്രചാരണത്തിന് പിന്നിൽ ചെന്നിത്തല'; വിഡി സതീശന്‍
തിരുവനന്തപുരം: തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുന്നു. തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടും. ഇത്തരത്തിലുളള പ്രചാരണത്തിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം, കെസി-വിഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ മുൻ പ്രതിപക്ഷ നേതാവ് ചെന്നിത്തല ആണെന്ന് സതീശൻ ആരോപിക്കുന്നു. ചെന്നിത്തലയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സുധാകരനെ ഇതിന് കൂട്ട് പിടിക്കുന്നു. ഇത്തരം പരാതികൾ ഐ ഗ്രൂപ്പ് തള്ളുകയായിരുന്നു. എന്നാൽ, കരട് പട്ടികയിൽ പരാതികളുണ്ടെന്നും അത് തീർക്കണമെന്നുമാണ് എ ഗ്രൂപ്പ് പറയുന്നത്.
സംഘനയുടെ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഒരുമാസമാണ് ഇനി ഇതിനായി അവശേഷിക്കുന്നത്, എന്നാൽ, ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിച്ചാൽ പ്രവർത്തിക്കാൻ തിരഞ്ഞെടുക്കുന്നവർക്ക് സമയം കുറവായിരിക്കും. എന്നാൽ, അതിനിടെയാണ് കെ സി - വി ഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോർത്തു.
പുനസംഘടന നിർത്താൻ എ ഐ സി സി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരന്‍റെ നിലപാടിനൊപ്പമാണ് ഇരുവരും ഇപ്പോൾ. മുരളിയും ചെന്നിത്തലയും തമ്മിലെ തർക്കം കൂടി തീർത്താണ് പഴയ ഐക്കാരുടെ ഇപ്പോഴത്തെ ഈ യോജിപ്പ്.
അതേസമയം, വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയത്തിൽ സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വൈകി മാത്രമാണ് സിപിഐഎമ്മിന് വിവേകം ഉദിക്കുന്നത് എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപ നയം. ടി പി ശ്രീനിവാസന്റെ കരണത്തടിച്ചവർ തെറ്റ് തിരുത്തണമെന്നും വി ഡി സതീശൻ വിമർശിക്കുന്നു.
Recommended Video

അതേസമയം, കോൺഗ്രസ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാന്റ് ആണെന്ന് കെ.മുരളീധരൻ എം പി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാന്റിന് നൽകിയോ എന്ന് തനിക്ക് അറിയില്ല. പുന:സംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും.
അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ ഇന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കും. രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരൻ അറിയിച്ചു.












Click it and Unblock the Notifications