ഷാഫി പറമ്പിൽ പാലക്കാട് ഡിസിസി അധ്യക്ഷനാകും? 'കാലുവാരിയ' ഷാഫിക്കും സിദ്ധിഖിനും പണികൊടുക്കാൻ എ ഗ്രൂപ്പ്?
തിരുവനന്തപുരം; സംസ്ഥാനത്ത് ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ എഐസിസി പിടിമുറുക്കിയതോടെ കടുത്ത അതൃപ്തിയിലാണ് നേതൃത്വങ്ങൾ. ഗ്രൂപ്പ് സമവാക്യങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് എഐസിസിസി വ്യക്കമാക്കുന്നുണ്ടെങ്കിലും ഇതിനൊന്നും ചെവികൊടുക്കാൻ സംസ്ഥാന നേതാക്കൾ തയ്യാറായില്ല. അതിനിടെ തങ്ങൾക്ക് പാലം വലിച്ച നേതാക്കൾക്കെതിരെ മറുപണി കൊടുക്കാനൊരു്ങുകയാണ് ഗ്രൂപ്പുകൾ. പ്രത്യേകിച്ച് എ ഗ്രൂപ്പ്. വിശദമാക്കാം

ഗ്രൂപ്പ് സമവാക്യങ്ങൾ
പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചതോടെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിക്കപ്പെട്ടത്. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി എ ഗ്രൂപ്പും ഐ ഗ്രൂപ്പും എതിർപ്പുകൾ മറന്ന് കൈകോർത്തപ്പോൾ ഇരു ഗ്രൂപ്പുകളിലും നിന്നും നേതാക്കൾ ഗ്രൂപ്പ് നേതൃത്വങ്ങളുടെ കാലുവാരി. ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഞെട്ടിച്ച് സതീശന് പിന്നിൽ നേതാക്കൾ ഉറച്ച് നിന്നു.

ഐ ഗ്രൂപ്പിൽ നിന്ന് കുറഞ്ഞത് മൂന്ന് പേരുടെ പിന്തുണ മാത്രമേ സതീശന് ഉണ്ടാകൂ എന്ന് കണക്ക് കൂട്ടിയ ചെന്നിത്തലയെ ഞെട്ടിച്ച് കൊണ്ട് 8 പേരാണ് വിഡി സതീശനെ പിന്തുണച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.ഉമ്മൻചാണ്ടിയുടെ നിർദ്ദേശങ്ങൾ തള്ളി രണ്ട് പേർ അപ്രതീക്ഷിതമായി എ ഗ്രൂപ്പിൽ നിന്ന് സതീശനെ പിന്തുണച്ചു. നിലവിലെ കൽപ്പറ്റ എംഎൽഎൽയും കോൺഗ്രസ് നിയുക്ത വർക്കിംഗ് പ്രസിഡന്റുമായ ടി സിദ്ധിഖും ഷാഫി പറമ്പിലുമായിരുന്നത്രേ എ ഗ്രൂപ്പിൽ നിന്ന് സതീശനെ പിന്തുണച്ചത്.

എന്തായാലും ഈ ഗ്രൂപ്പ് അതീത നീക്കങ്ങൾ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാണ് കാരണമായിരിക്കുന്നത്. തങ്ങളെ മൂലക്കിരുത്തിക്കൊണ്ടുള്ല നീക്കങ്ങൾ അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നേതാക്കൾ നൽകുന്നത്. കാലുവാരിയ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വം പ്രതികാര നടപടികളും തുടങ്ങിയത്രേ. വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച എ ഗ്രൂപ്പ് നേതാക്കളായ ഷാഫി പറമ്പിലിനും ടി സിദ്ധിഖിനുമെതിരെ എ ഗ്രൂപ്പ് കടുത്ത നിലപാടിലേക്ക് നീങ്ങിയിരിക്കുകയാണെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ നേതാക്കളെ ഗ്രൂപ്പ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നാണത്രേ നിർദ്ദേശം. നേരത്തേ കോഴിക്കോടും പാലക്കാടും ഗ്രൂപ്പുകളുടെ ഏകോപന ചുമതല വഹിച്ചിരുന്ന സിദ്ധിഖിനേയും ഷാഫിയേയും ഇനി സഹരിപ്പിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് തിരുമാനം എന്ന് റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന നേതാവായ കെസി ജോസഫ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെത്രേ.

നിലവിൽ കോഴിക്കോട് ജില്ലയിലെ ഏകോപനച്ചുമതല നൽകിയിരിക്കുന്നത് മുൻ ഡിസിസി പ്രസിഡന്റുമാരായ കെ സി അബുവിനും യു രാജീവനുമാണ്. പാലക്കാട് കെപിസിസി ജനറൽ സെക്രട്ടറി കെ എ ചന്ദ്രനും കെപിസിസി സെക്രട്ടറി ബാലഗോപാലിനുമാണ് ചുമതല.

ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ചതിനാണ് ടി സിദ്ധിഖിന് കെപിസിസി വർക്കിംഗ് പ്രസിഡനന്റ് സ്ഥാനം നൽകിയതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വിമർശനം. വൈകാതെ ഷാഫി പറമ്പിലിനും പുതിയ പദവികൾ ലഭിച്ചേക്കും. പാലക്കാട് ഡിസിസി അധ്യക്ഷ പദവി നൽകിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതല്ലേങ്കിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ പദവി.

അതിനിടെ കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തിയതോടെ ഇനി സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവർത്തനം എത്രത്തോളം വിജയിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ ഐ ഗ്രൂപ്പുകാരായിരുന്ന സതീശനും സുധാകരനും പുറത്ത് പോയതോടെ ഐ ഗ്രപ്പ് ഏറെ കുറെ ക്ഷയിച്ച് കഴിഞ്ഞിട്ടുണ്ട്.

ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കൾ സതീശൻ-സുധാകരൻ കൂട്ടുകെട്ടിന് കീഴിലേക്ക് മാറി കഴിഞ്ഞു. അതേസമയം എ ഗ്രൂപ്പിലാകട്ടെ നിരവധി പേർ ഗ്രൂപ്പ് ബന്ധം അവസാനിപ്പിച്ച് പുതിയ നേതൃനിരയ്ക്കൊപ്പം നിൽക്കാനുള്ള ആലോചനയിലാണ്. പ്രത്യേകിച്ച് ഗ്രൂപ്പുകളുടെ ഭാഗമായി നിന്നിട്ട് പോലും യാതൊരു പരിഗണനയും ലഭിക്കാത്ത നേതാക്കൾ.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications