കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സിപിഎമ്മിലേക്ക്! കൂടുതൽപേർ കോൺഗ്രസ് വിടുമെന്ന് വെളിപ്പെടുത്തൽ...

  • Written By:
Subscribe to Oneindia Malayalam

കണ്ണൂർ: ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലവിൽ കെപിഎസ്ടിഎ സംസ്ഥാന കൗൺസിലറും ആറ് വർഷത്തോളം കണ്ണൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന യുകെ ദിവാകരനാണ് സിപിഎമ്മിൽ ചേരുന്നത്.

മലപ്പുറത്ത് അപൂർവരോഗം! ദിവസങ്ങൾക്കുള്ളിൽ മരിച്ചത് മൂന്നു പേർ... ഒന്നും പിടികിട്ടാതെ ഡോക്ടർമാർ...

ഫാസിസത്തെ പ്രതിരോധിക്കാൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്നതുകൊണ്ടാണ് കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിലേക്ക് എത്തുമെന്നും ദിവാകരൻ വ്യക്തമാക്കി.

congresscpim

കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന കൗൺസിലറായ യുകെ ദിവാകരൻ എട്ട് വർഷത്തോളം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കെപിഎസ്ടിഎയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം ജില്ലയിലെ അറിയപ്പെടുന്ന അദ്ധ്യാപകനുമാണ്.

അവർ അച്ഛനെ കൊല്ലും, എനിക്ക് പേടിയാകുന്നു! ബിജെപി പ്രവർത്തകന്റെ മകളുടെ വീഡിയോ വൈറലാകുന്നു...

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് മദ്യപിച്ചു! ചോദ്യം ചെയ്ത പ്രിൻസിപ്പൽ പിന്നീട് ജീവനൊടുക്കി

കോൺഗ്രസ് വിടാൻ തീരുമാനിച്ച യുകെ ദിവാകരൻ വ്യാഴാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനായ കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച മുതൽ കണ്ണൂരിൽ ആരംഭിക്കാനിരിക്കെയാണ് ദിവാകരൻ മാസ്റ്റർ കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത്.

English summary
congress leader from kannur resigned from the party and decided to join cpim.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്