കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ് തില്ലങ്കേരിക്കും കൂട്ടുകാരിയും ജയിലില്‍ വെച്ച് കണ്ടത് മൂന്ന് തവണ.. സംസാരിച്ചത് മണിക്കൂറുകളോളം!

  • By Desk
Google Oneindia Malayalam News

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് ജയിലില്‍ കഴിയുന്നത് വഐപി പരിഗണനയിലെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ജയിലില്‍ സര്‍വ്വവിധ സൗകര്യങ്ങളോടും കൂടി കഴിയുന്ന ആകാശിനെ കാണാന്‍ പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണെന്നും ജയില്‍ നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് മിക്ക സന്ദര്‍ശനങ്ങളും എന്നുമായിരുന്നു കോണ്‍ഗ്രസും ബിജെപിയും അടക്കം ഉന്നയിച്ചത്.

ഇതിനിടെയാണ് ആകാശിനും കൂട്ടുകാരിക്കും വേണ്ടി സംസാരിക്കാന്‍ ജയില്‍ ഇധികൃതര്‍ വഴി വിട്ട സഹായം ഒരുക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്തെത്തിയത്. ഇത് ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തുന്നവരെ ഏത് വിധേനയും പാര്‍ട്ടി സംരക്ഷിക്കുമെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ആകാശ് എന്ന ആരോപണം ഇതിനകം തന്നെ സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുണ്ട്. സിപിഎം സൈബര്‍ പേരാളി കൂടിയായ ഈ 24 കാരന്‍ രണ്ട് രാഷ്ട്രീയ വധക്കേസുകളില്‍ പ്രതി കൂടിയതാണ്.

കൂട്ടുകാരി എത്തിയത് മൂന്ന് തവണ

കൂട്ടുകാരി എത്തിയത് മൂന്ന് തവണ

ജയില്‍ ചട്ടങ്ങള്‍ മറികടന്ന് ആകാശിന് നിരവധി സഹായങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നതെന്ന് സുധാകരന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ജയില്‍ നിയമങ്ങള്‍ മറികടന്ന് ആകാശിന് തന്‍റെ കൂട്ടുകാരിയുമായി മണിക്കൂറുകളോളം സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ വഴിയൊരുക്കി. മാര്‍ച്ച് ഒന്‍പതിനായിരുന്നു പെണ്‍കുട്ടി ആകാശിനെ കാണാന്‍ ജയിലില്‍ എത്തിയത്. രാവിലെ ഒന്‍പതിന് എത്തിയ ആകാശിന്‍റെ കൂട്ടുകാരി ഉച്ചവരെ ആകാശുമായി സംസാരിച്ച് ജയിലില്‍ തന്നെ ഉണ്ടായിരുന്നു. ഇരുവരും കൂടിക്കാഴ്ച നടത്തിയത് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണെന്നും സുധാകരന്‍ പരാതിയില്‍ ആരോപിക്കുന്നു. മാര്‍ച്ച് 13 നും യുവതി ജയില്‍ എത്തി ആകാശിനെ കണ്ട് ഉച്ചവരെ സംസാരിച്ചിരുന്നു. പിന്നീട് പുറത്തുപോയ യുവതി വീണ്ടും ഉചച്യോടെ തിരിച്ചെത്തി വൈകീട്ട് വരെ ആകാശുമായി സംസാരിച്ചു. മാര്‍ച്ച് 16 നും യുവതി വന്നിരുന്നെന്നും പരാതിയില്‍ പറയുന്നു.

തടവുപുള്ളിയല്ല ജയില്‍ അധികാരി

തടവുപുള്ളിയല്ല ജയില്‍ അധികാരി

ജയിലല്‍ തടവുകാര്‍ക്ക് സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പ്രത്യക സമയവും അവസരങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള ചട്ടം നിലനില്‍ക്കേയാണ് ജയില്‍ അധികൃതരുടെ ഈ അഴിഞ്ഞാട്ടം. മറ്റ് പ്രതികള്‍ക്ക് ഇതൊക്കെ ബാധകമാണെങ്കിലും ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ഇതൊന്നും ബാധകമേ അല്ല. ആകാശ് അടക്കമുള്ള ഷുഹൈബ് വധക്കേസ് പ്രതികള്‍ താമസിക്കുന്ന സെല്‍ ഒരു സമയത്തും പൂട്ടാറില്ല. കേസിലെ പ്രതിയായ ആകാശിനെ ഒരു തടവുപുള്ളി ആയല്ല മറിച്ച് ഒരു ജയില്‍ അധികാരി എന്ന നിലയിലാണ് പോലീസ് പെരുമാറുന്നത്. ഈ നിയമലംഘനങ്ങള്‍ക്കെല്ലാം ജയില്‍ അധികൃതര്‍ കുടപിടിക്കുകയാണെന്നും പ്രത്യേക പരിഗണനകള്‍ എല്ലാം ഡിജിപി ഇടപെട്ട് നിര്‍ത്തലാക്കണമെന്നും പരാതിയില്‍ പറയുന്നു.

ആദ്യം പിന്തുണച്ചു .. പിന്നെ പുറത്താക്കി

ആദ്യം പിന്തുണച്ചു .. പിന്നെ പുറത്താക്കി

11 രാഷ്ട്രീയ സംഘട്ടനങ്ങള്‍ കാപ്പ ചുമത്തപ്പെട്ട കുറ്റവാളിയും സിപിഎമ്മിന്‍റെ ചാവേര്‍ ഗ്രൂപ്പിലെ പ്രധാനപ്പെട്ട ആളുമായിരുന്നു ആകാശ്. ആകാശ് ഉള്‍പ്പെടുന്ന എല്ലാ കേസുകളിലും പാര്‍ട്ടി ഇടപടെുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.കേസില്‍ ആദ്യം ആകാശിനെ പിടികൂടിയപ്പോള്‍ ആകാശ് സിപിഎം പ്രവര്‍ത്തകനല്ലെന്നായിരുന്നു പാര്‍ട്ടി പ്രതികരിച്ചത്. എന്നാല്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇത് നിഷേധിച്ചു. ആകാശ് പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പങ്കിനെ കുറിച്ച് വിമര്‍ശനങ്ങള്‍ കടുത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന നിലപാട് വ്യക്തമാക്കേണ്ടി വന്നു ജയരാജന്. ഇതിന് പിന്നലെ ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, സിഎസ് ദീപ് ചന്ദ്, ടികെ അസ്കര്‍, കെ അഖില്‍ എന്നിവരെ പാര്‍ട്ടി പുറത്താക്കിയതായി വ്യക്തമാക്കി. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു ഇവരെ പുറത്താക്കിയത്.

അകമഴിഞ്ഞ സഹായം

അകമഴിഞ്ഞ സഹായം

കണ്ണൂര്‍ ജയിലിലെ രാഷ്ട്രീയതടവുകാരില്‍ പകുതിയില്‍ അധികവും സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് ഇവിടെ പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കും എന്നുള്ളത് കൊണ്ട് തന്നെ സ്വന്തം വീടിനെക്കാളും വിശാലമായാണ് ഇവര്‍ ജയിലില്‍ കഴിയുന്നതെന്ന വിമര്‍ശനത്തിന് സിപിഎമ്മിന്‍റെ രാഷ്ട്രീയ കേസുകളോളം തന്നെ പഴക്കമുണ്ട്. പാര്‍ട്ടിക്കെതിരെ കണ്ണൂരില്‍ തിരിഞ്ഞാല്‍ എന്ത് പ്രത്യാഘാതവും ഉണ്ടായേക്കാമെന്ന ഭയത്തില്‍ ജയില്‍ അധികൃതര്‍ ആരും തന്നെ ഇക്കാര്യത്തില്‍ പ്രതകരിക്കാന്‍ തയ്യാറല്ല. .കൊലപാതക കേസുകളില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടാല്‍ അവരെ രക്ഷിച്ചെടുക്കേണ്ട ബാധ്യതയും പാര്‍ട്ടിക്കുണ്ട്. പ്രസ്താവന പാലിക്കാതിരുന്നാല്‍ പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന കാരണത്താല്‍ അധികൃതരേയും പോലീസിനേയും സ്വാധീച്ച് പ്രതികള്‍ക്കായി എന്തും ചെയ്ത് കൊടുക്കാനും പാര്‍ട്ടി മടിക്കാറില്ല.

English summary
congress leader k sudhakaran files complaint against akash thillankery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X