കോൺഗ്രസ് നേതാവ് കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ പാലക്കാട് ഒരു വീട്ടിൽ തടഞ്ഞുവെച്ചു!!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: കോൺഗ്രസ് നേതാവും മുൻ എം പിയുമായ കെ സുധാകരനെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞുവെച്ചിരിക്കുന്നു. പാലക്കാട് ചെർപ്പുളശേരിയിലെ ഒരു വീട്ടിലാണ് സുധാകരനെ തടഞ്ഞുവെച്ചിരിക്കുന്നത്. നെഹ്റു ഗ്രൂപ്പുമായി രഹസ്യ ചർച്ചയ്ക്ക് എത്തി എന്നാരോപിച്ചാണ് കെ സുധാകരനെ തടഞ്ഞുവെച്ചിരിക്കുന്നത്.

പാലക്കാട് ചെർപ്പുളശേരിയിലെ ശങ്കരൻ എന്നയാളുടെ വീട്ടിലാണ് കെ സുധാകരനെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞുവെച്ചിരിക്കുന്നത്. എൽ എൽ ബി വിദ്യാർഥിക്ക് മർദ്ദനമേറ്റ കേസിൽ സുധാകരൻ ഒത്തുതീർപ്പിന് എത്തി എന്നാണ് ഡി വൈ എഫ് ഐ പ്രവർത്തരുടെ ആരോപണം.

ksudhakaran

പി കെ കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണകുമാർ, നെഹ്റു ഗ്രൂപ്പിന്റെ പി ആർ ഓ എന്നിവരും മർദ്ദനം ഏറ്റ എൽ എൽ ബി വിദ്യാർഥിയുടെ വീട്ടുകാർ എന്നിവരും ഈ വീട്ടിൽ എത്തിയിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഒത്തുതീർപ്പ് ശ്രമം എന്നാരോപിച്ച് കെ സുധാകരനെ തടഞ്ഞുവെച്ചത്. അന്പതോളം വരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരാണ് ശങ്കരന്റെ വീട് വളഞ്ഞത്.

English summary
Congress leader K Sudhakaran was detained by DYFI workers.
Please Wait while comments are loading...