കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്മദിനാശംസ പത്രങ്ങളിലെത്തും മുന്‍പെ അദ്ദേഹം പോയി: സുഹൃത്തിനെ അനുസ്മരിച്ച് കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെവി തോമസിന്‍റെ ജന്മദിനമാണ് ഇന്ന്. പതിവ് പോലെ ഇന്നും ദേശീയ പത്രങ്ങളില്‍ കെവി തോമസിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവുവിന്‍റെ സന്ദേശം എത്തി. എന്നാല്‍ അത് കാണാന്‍ മെരുകാ രാജേശ്വ റാവു ഇന്ന് ജീവനോടെയില്ല. കെവി തോമസിന്‍റെ ജന്മദിനത്തിന് കാത്ത് നില്‍ക്കാതെ രാജേശ്വ റാവു യാത്രയായി. കഴിഞ്ഞ പത്ത് വര്‍ഷമായി സ്ഥിരമായി പത്രത്തിലൂടെ തനിക്ക് ആശംസകള്‍ നേരുന്ന സുഹൃത്തിന്‍റെ വിയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ കെവി തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണം രൂപം ഇങ്ങനെ..

ദി ലാസ്റ്റ് വിഷ്.

ഇന്നെൻ്റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നല്കി കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ നാല്പത്തിയെട്ടുകാരനായ എൻ്റെ യുവസുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു.

 kvthmoma

ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജ്ജസ്വലനായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളിയുമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച റാവുവിനെ ഞങ്ങളിൽ നിന്നു കോവിഡ് തട്ടിയെടുത്തു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

Recommended Video

cmsvideo
പിണറായി മന്ത്രിസഭയിൽ ഇവരൊക്കെ..തീരുമാനങ്ങൾ ഇങ്ങനെ

പക്ഷെ, ഈ പിറന്നാൾ ദിനത്തിലും എനിക്കുള്ള ആശംസ മുടങ്ങിയില്ല. കോവിഡു ബാധിതനാകുന്നതിനു തൊട്ടു മുൻപ് റാവു അത് ഏർപ്പാട് ചെയ്തിരുന്നു. അത് ഇന്ന് അച്ചടിച്ചു വന്നിരിക്കുന്നു. കണ്ണുനീരോടെയാണ് ഞാനത് വായിച്ചത്. മെരുകാ രാജേശ്വര റാവു എറ്റെടുത്ത് നടപ്പാക്കിയിരുന്ന സാന്ത്വന പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി ഞാനുൾപ്പടെയുള്ള സുഹൃത്തുക്കൾ മുന്നോട്ടു കൊണ്ടു പോകും.

റാവു എന്നോട് പ്രകടിപ്പിച്ചിട്ടുള്ള നിസ്വാർത്ഥ സ്നേഹത്തിനു മുന്നിൽ ബാഷ്പാജ്ഞലി.

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
congress leader kv thomas about his birthday and friend's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X