Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ വേണുഗോപാല്‍ ബിജെപിയില്‍; വലിയ സന്തോഷത്തിലെന്ന് പത്മജ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്മജക്ക് അംഗത്വം നല്‍കിയത്.വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ താന്‍ അതൃപ്തയാണ് എന്ന് പത്മജ വേണുഗോപാല്‍ അംഗത്വം സ്വീകരിച്ച് കൊണ്ട് പറഞ്ഞത്.

പല തവണ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. 'ബി ജെ പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസില്‍ ശക്തമായ നേതൃത്വം ഇല്ല. ബി ജെ പിയിലേക്ക് വരാനുളള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ്', പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Padmaja Venugopal

തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നത് എന്നും പത്മജ പറഞ്ഞു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത് എന്നും മുരളീധരന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം തന്നപ്പോഴെല്ലാം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിച്ചു എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല എന്നും ടി വി ചര്‍ച്ചയിലിരുന്ന് നേതാവായ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് ബി ജെ പിയിലേക്ക് പോകുന്നത് എന്നാണ് പത്മജ വേണുഗോപാല്‍ പറയുന്നത്. എന്നാല്‍ പത്മജയെ കാര്യമായി പരിഗണിക്കും എന്നാണ് അംഗത്വം നല്‍കി കൊണ്ട് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

കെ പി സി സി ഭാരവാഹിത്വവും എ ഐ സി സിഅംഗത്വവും വഹിച്ചിട്ടുള്ള നേതാവാണ് പത്മജ വേണുഗോപാല്‍. കഴിഞ്ഞ രണ്ടു തവണകളിലായി തൃശൂരില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 2004-ല്‍ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. ഈ സമയങ്ങളില്‍ എല്ലാം തന്നെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്നാണ് പത്മജ വേണുഗോപാല്‍ പറയുന്നത്.

കെ ടി ഡി സി ചെയര്‍പേഴ്സണ്‍, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, ഐ എന്‍ ടി യു സി വര്‍ക്കിംഗ് കമ്മിറ്റി അംഗം, പ്രിയദര്‍ശിനി ആന്‍ഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍, എച്ച് എം ടി എംപ്ലോയീസ് യൂണിയന്‍, തഴപ്പായ എംപ്ലോയീസ് യൂണിയന്‍, ടെക്നിക്കല്‍ എജ്യൂക്കേഷണല്‍ സൊെസെറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിയായും പത്മജ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+