Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരെ നീക്കം നടക്കുന്നു; ചെന്നിത്തല നാളെ സോണിയാ ഗാന്ധിയെ കാണും

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല നാളെ കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരെ നടക്കുന്ന നീക്കം ചെന്നിത്തല സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ഐ എന്‍ ടി യു സി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതിയും സതീശന്‍ വിഭാഗം സോണിയ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രസ്താവന നടത്തിയ വി ഡി സതീശനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വി ഡി സതീശനെതിരെ കഴക്കൂട്ടത്ത് സംഘടനയുടെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. വി ഡി സതീശനെതിരായും സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനെതിരായ മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധ പ്രകടനം.

india

വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ ഇന്നലെ ഓണ്‍ലൈന്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. എല്ലാ ജില്ലകളിലെയും പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. വി ഡി സതീശന്റെ പ്രസ്താവന ശരിയല്ലെന്ന നിലപാടാണ് ഭൂരിപക്ഷം പ്രസിഡന്റുമാരും സ്വീകരിച്ചത്. സംഘടനയുടെ നിലപാട് വ്യക്തമാക്കാന്‍ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷനെ യോഗം ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, ഐ എന്‍ ടി യുസിയും കോണ്‍ഗ്രസും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളതെന്നും ഐ എന്‍ ടി യു സി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഐ എന്‍ ടി യു സി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. ഐ എന്‍ ടി യുസിയെ നയിക്കുന്ന നേതാക്കളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സ് നേതാക്കളുമാണ്. എന്നാല്‍ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ് പോലെയുള്ള കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായി ഐ എന്‍ ടി യുസിയെ ഇതുവരെ കണക്കാക്കിയിട്ടില്ല. കോണ്‍ഗ്രസ്സിന് ഐ എന്‍ ടി യുസിയുടെ കാര്യങ്ങളില്‍ നിയന്ത്രണവുമില്ല.

വളരെക്കാലം കേന്ദ്രമന്ത്രിയും ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ട്രഷററും, സംസ്ഥാന പ്രസിഡന്റുമായിരുന്ന സിഎം സ്റ്റീഫന്‍, കോണ്‍ഗ്രസ്സ്-ഐഎന്‍ടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുളള പൊക്കിള്‍ കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തും ഐഎന്‍ടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോര്‍ത്ത് സമരം ചെയ്തിട്ടുണ്ട്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ .എ സി ടി. തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളില്‍ സഹോദര ജനാധിപത്യ സംഘടനകളുടെ കൊടി കൂട്ടി കെട്ടി സമരം നടത്തിയ പാരമ്പര്യവും ഉണ്ട്. ഐഎന്‍ടിയുസിയുടെ ദേശീയ സമ്മേളനത്തില്‍ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളികളുടെ സമരം വരുമ്പോള്‍ അക്രമം ഒഴിവാക്കി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചാണ് മുന്നേറേണ്ടതെന്നും കെ വി തോമസ് വ്യക്തമാക്കി.

ദേശീയ പണിമുടക്കിന് പിന്നാലെയാണ് സതീശനും ഐ എന്‍ ടി യു സിയും തമ്മിലുള്ള പോര് കനത്തത്. പ്രതിപക്ഷനേതാവിനെതിരെ ഐ എന്‍ ടി യു സി ചങ്ങനാശ്ശേരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരായ വാദങ്ങളെ തള്ളിയ ഐ എ ന്‍ ടി യു സി സംസ്ഥാന നിര്‍വാഹക സമിതിയംഗം പി പി തോമസ്, പ്രകടനത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും പ്രതികരിച്ചിരുന്നു.

ഞങ്ങള്‍ പ്രകടിപ്പിച്ചത് തൊഴിലാളികളുടെ വികാരമാണ്. അതിനാല്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ 150 വോട്ട് തികച്ച് കിട്ടാത്തവരാണ് കെ പി സി സി ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്നതെന്നും തോമസ് പരിഹസിച്ചിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ കുത്തിത്തിരിപ്പ് ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവിനെ തള്ളിയ പി പി തോമസ് സതീശനൊപ്പമാണ് കുത്തിത്തിരിപ്പുകാരുളളതെന്നും തിരിച്ചടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+